തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. 25 കോടി നേടിയത് TG 434222 എന്ന ടിക്കറ്റിനാണ്. വയനാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നാണ് വിവരം. 25 കോടി അടിച്ച ടിക്കറ്റ് വിറ്റത് ജിനീഷ് എന്ന ഏജന്റാണ്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കാണ് ലഭിക്കുക. ഒരു കോടി നേടിയ ഭാഗ്യശാലികൾ: TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TC 953265, TE 349095, TD 519261, TH 714520, TK 124175, TA 507676, TH 346533, TE 488812, TJ 432135, TE 815670
ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, എംഎൽഎ വികെ പ്രശാന്ത് എന്നിവർ നിർവഹിച്ചു.
എഴുപത് ലക്ഷത്തിലധികം ടിക്കറ്റുകൾ ഇത്തവണ വിറ്റുപോയിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അനവധി തമിഴ്നാട് സ്വദേശികളും ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.















