മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗാദിദുരിതം അലട്ടുമെങ്കിലും മദ്ധ്യാഹ്നം മുതൽ വിദഗ്‌ധ ചികിത്സകളാൽ രോഗ ശമനം ഉണ്ടാവും. ശത്രുഭയം, വ്യവാഹാര പരാജയം എന്നിവ അനുഭവപ്പെടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും. സാമ്പത്തീകമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മനസ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്തശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ഭക്ഷണ സുഖം ശത്രുനാശം, ധനനേട്ടം, പക്വത എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
മറ്റുള്ളവരോടുള്ള ആശയ വിനിമയങ്ങളിൽ വളരെ അധികം ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധം പറ്റുവാൻ ഇടയുണ്ട്. തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും യോഗമുണ്ട്. ഭാര്യാസുഖം, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളിൽ നിന്നും അപ്രതീഷിതമായ സാമ്പത്തിക സഹായം, ദാമ്പത്യഐക്യം, ഭക്ഷണ സുഖം, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഉണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V















