മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. ധനനേട്ടം, തൊഴിൽ വിജയം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യം ആകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
മനോരോഗമുള്ളവർ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയാകും. ജലഭയം, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ സ്വസ്ഥതയും സമാധനവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദാമ്പത്യ ഐക്യം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ തീർക്കുവാൻ സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം രോഗശാന്തി, ശത്രു നാശം, ധനനേട്ടം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെ അധികം ക്ലേശം അനുഭവിക്കേണ്ട അവസ്ഥ സംജാതമാകും. ഉദര-വാത-കഫ രോഗം വർദ്ധിക്കും. വാഹന അപകടം ഉണ്ടാവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങൾക്ക് നാശമോ ദുരിതമോ ഉണ്ടാകും. തൊഴിൽ പരാജയം മനോദുഃഖം, സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ അസുഖം എന്നിവ വരുവാൻ സാധ്യത.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കൃഷി-പക്ഷി-മൃഗാദികൾ മൂലം ദോഷമോ ധനനഷ്ടമോ സംഭവിക്കും. മാനഹാനി, തൊഴിൽ തടസ്സം, ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മാനസികവും ശാരീരികവുമായ അസുഖങ്ങൾ വിദഗ്‌ധ ചികിത്സകളാൽ രോഗശമനമുണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം ലഭിക്കും. കലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ധനനഷ്ടം ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീര ശോഷണത്തിനും സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ട് മുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കും.തൊഴിൽ വിജയം, ധനനേട്ടം,സത് സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V















