മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ദിവസത്തിന്റ പകുതിയിൽ ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം, കേസ് വഴക്കുകൾ എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ കുടുംബ സൗഖ്യം, മനഃസുഖം എന്നിവ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും ഉണ്ടാകും. വിഷഭയം, ഉദരരോഗം, വ്യവഹാര പരാജയം എന്നിവ മൂലവും. ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിൽ വിജയം, ഭക്ഷണസുഖം, ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം , പ്രേമ പുരോഗതി എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ രോഗശാന്തി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ദുഃഖസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുവാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. ജീവിതപങ്കാളിക്കോ സന്താനങ്ങൾക്കോ രോഗമോ മരണസമാനമായ അവസ്ഥയോ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ധൈര്യം, എവിടെയും വിജയം, വാഹനഭാഗ്യം, ധനലാഭം, ശത്രുക്കളുടെ മേൽ വിജയം മദ്ധ്യാഹ്നം മുതൽ കുടുംബ സുഖക്കുറവ് അനുഭവപ്പെടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഭാര്യഭർതൃ സന്താനങ്ങളുമായി കലഹത്തിനോ അഭിപ്രായ വ്യത്യാസത്തിനോ സാധ്യതയുണ്ട്. നേത്രരോഗം, അപമാനം എന്നിവ ഉണ്ടാകും മദ്ധ്യാഹ്നം മുതൽ രോഗശാന്തി ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ ധനക്ലേശം, അപമാനം ,കൃഷി-പക്ഷി മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
മാനസിക ബുദ്ധിമുട്ട്, തൊഴിൽക്ലേശം, ജലദോഷം എന്നിവ വരാൻ സാധ്യത. മധ്യാഹ്നത്തോടെ രോഗങ്ങൾ മാറി ശരീര ചൈതന്യം വർദ്ധിക്കുകയും ആരോഗ്യ വർദ്ധനവ് ഉണ്ടാവുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V















