തൊട്ടുകളിക്കാൻ ഇനി ചൈനയും മുതിരില്ല; കടലിനടിയിലും പ്രതിരോധക്കരുത്ത് കൂട്ടാൻ ഭാരതം; നാവികസേനയ്ക്കായി ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ നിർമ്മിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടുകളിക്കാൻ ഇനി ചൈനയും മുതിരില്ല; കടലിനടിയിലും പ്രതിരോധക്കരുത്ത് കൂട്ടാൻ ഭാരതം; നാവികസേനയ്‌ക്കായി ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

കടലിനടിയിലും പ്രതിരോധക്കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രണ്ട് ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ (എസ്എസ്എൻ) നിർമിക്കാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകിയിരുന്നു. ഏകദേശം 40,000 കോ‍ടി രൂപ ചെലവിലാകും അന്തർവാഹിനികൾ നിർമിക്കുക. യുഎസ് നേവിയാകും ഇന്ത്യക്കായി എസ്എസ്എൻ നിർമിച്ച് നൽകുക.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നീക്കം. നാവികശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ആയുധശേഷി മെച്ചപ്പെടുത്തുന്നതിലും നിർണായകമാകും എസ്എസ്എന്നുകൾ. മുങ്ങി താഴുന്ന എന്നർത്ഥം വരുന്ന “Ship Submersible”, ആണവോർജ്ജമെന്ന അർത്ഥം വരുന്ന “nuclear power” എന്നീ വാക്കുകളിൽ നിന്നാണ് ആക്രമണ അന്തർവാഹിനിക്ക് SSN എന്ന പേരുവന്നത്.

ഇന്ത്യൻ നാവികസേനയ്‌ക്ക് നിലവിൽ ഡീസലിൽ പ്രവർത്തിക്കുന്ന 17 ആക്രമണ അന്തർവാഹിനികളും ഒരു ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയുമാണുള്ളത്. ഐഎൻഎസ് അരിഹന്തിന് പുറമേ ഐഎൻഎസ് അരിഘട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ എസ്എസ്എൻ ആയിരിക്കും ഇത്.

തന്ത്രപരമായ ദൗത്യങ്ങൾക്ക് വേണ്ടിയാണ് എസ്എസ്എൻ ഉപയോ​ഗിക്കുന്നത്. SSBN-നുകളിൽ ആണവ പോർമുനകളായി ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിക്കുമ്പോൾ എസ്എസ്എന്നിൽ‍ പരമ്പരാ​ഗത ആയുധങ്ങളാകും ഉപയോ​ഗിക്കുന്നത്.  കൂടുതൽ ചടുലമായ പ്രവർത്തനം കാഴ്ചവയ്‌ക്കാനും സഹായിക്കും. ലോകത്തിലെ ഏറ്റവും ശക്തിയേറിയ നാവിക ആയുധങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ശത്രു അന്തർവാഹിനികൾക്കും കപ്പലുകൾക്കുമെതിരെ ആക്രമണം നടത്താനാണ് പ്രധാനമായും ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആണവ റിയാക്ടറുകൾ ഉപയോ​​ഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

ഏറെ കാലം വെള്ളത്തിൽ തുടരാൻ എസഎസ്എന്നുകൾക്ക് സാധിക്കും. തുറമുഖത്ത് നിന്ന് വളരെ അകലെ, വേ​ഗതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നു. ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ച് കൂടുതൽ പ്രതിരോധം സാധ്യമാക്കും. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെൻ്ററിൽ നടക്കുന്ന അന്തർവാഹിനികളുടെ നിർമ്മാണത്തിൽ ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള സ്വകാര്യ കമ്പനികളും ഉൾപ്പെടും.

റഷ്യയുടെ ‘അകുല ക്ലാസ്’ ആണവ അന്തർവാഹിനികൾ നേരത്തെ ഇന്ത്യ പാട്ടത്തിന് എടുത്തിരുന്നു. ഈ പാട്ടക്കാലാവധി 2021-ൽ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ഇന്ത്യയ്‌ക്ക് എസ്എസ്എൻ അന്തർവാഹിനികൾ ഇല്ലാതെ വന്നത്. അഞ്ച് വർഷം മുൻപു തന്നെ നാവിക സേന സമർപ്പിച്ച നിർദ്ദേശമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്. റഷ്യയിൽ നിന്ന് വീണ്ടും അകുല ആണവ അന്തർവാഹിനികൾ പാട്ടത്തിന് എടുക്കാൻ നീക്കം നടത്തിയെങ്കിലും യുക്രെയ്ൻ – റഷ്യ യുദ്ധം തുടങ്ങിയതോടെ ഇത് മുടങ്ങി. തുടർന്നാണ് സ്വന്തം നിലയിൽ ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾക്ക് രാജ്യം നീക്കം സജീവമാക്കിയത്

Tags: Cabinet Committee on Securitynuclear submarinenuclear-powered attack submarines
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies