"ചില മാദ്ധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല; കോൺ​ഗ്രസ് നേതാവ് ആയതുകൊണ്ട് ഒട്ടകപക്ഷി നയം": കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ചില മാദ്ധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല; കോൺ​ഗ്രസ് നേതാവ് ആയതുകൊണ്ട് ഒട്ടകപക്ഷി നയം”: കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 03:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം മുക്കിയ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാലിനെതിരെ ഗൗരവതരമായ ഒരു ആരോപണം ഉയർന്നിട്ടും ചില മാദ്ധ്യമങ്ങൾ അതറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ അതീവ ഗൗരവതരമായ ഒരാരോപണം സ്വന്തം പാർട്ടി നേതാവ്‌ തന്നെ ഉന്നയിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും മലയാള മാദ്ധ്യമങ്ങളൊന്നും തന്നെ അതറിഞ്ഞ ഭാവം നടിക്കുന്നില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വലിയ ബഹളം വക്കുകയും നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളെല്ലാം മഹാമൗനത്തിലുമാണ്. അന്തിചർച്ച പോയിട്ട് ഒരു വരി വാർത്ത പോലുമില്ല. ടെലിവിഷൻ റൂമുകളിലെ സദാചാര ജഡ്ജിമാർ കോൺഗ്രസ് നേതാവിന്റെ കാര്യമായത് കൊണ്ടാവും ഒട്ടകപ്പക്ഷി നയമെടുക്കുന്നത്”- കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുതിർന്ന മാദ്ധ്യമപ്രവർത്തകനും കോൺ​ഗ്രസ് നേതാവുമായ അശോക് വാംഖഡെയാണ് കെ സി വേണു​ഗോപാലിനെതിരെ ​ഗുരുതരമായ കാസ്റ്റിം​ഗ് കൗച്ച് ആരോപണം ഉയർത്തിയത്. ഹരിയാനയിൽ വേണു​ഗോപാലിന് താത്പര്യമുള്ള വനിതയ്‌ക്ക് സീറ്റ് നൽകിയെന്നും പാർട്ടി എതിർത്തിട്ടും സ്വന്തം ഇഷ്ടപ്രകാരം വനിതാ നേതാവിന് സീറ്റ് നൽകാൻ നിർബന്ധം പിടിച്ചുവെന്നുമാണ് അശോക് വാംഖഡെ ഓൺലൈൻ ചാനലിലെ ചർച്ചക്കിടെ വെളിപ്പെടുത്തിയത്.

ടിവി ചർച്ചകളിലും ഓൺലൈൻ ചർച്ചകളിലും കോൺ​ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കുകയാണ്. ഇതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കളും രം​ഗത്തെത്തി. കോൺ​ഗ്രസ് മറുപടി നൽകണമെന്നും ആരോപണത്തിൽ കെ സി വേണു​ഗോപാൽ തന്റെ ഭാ​ഗം വ്യക്തമാക്കണമെന്നും ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.

Tags: K Surendrancasting couchKC Venugopal
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies