ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെ വീക്ഷിക്കുന്നു; ശുഭാപ്തി വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെ വീക്ഷിക്കുന്നു; ശുഭാപ്തി വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 08:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലകളിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും, ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യത്തേയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ ചൈന സൈനികരെ പിൻവലിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ചർച്ചകളിൽ പുരോഗതി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാങ്‌ടോക്കിൽ ആർമി കമാൻഡർമാരുടെ സമ്മേളനത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി മേഖലകളായി ഡെപ്സാങ്ങിലും ഡെംചോക്കിലുമായി നിലയുറപ്പിച്ചിരിക്കുന്ന സൈനികരെ കൂടി തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അദ്ധ്യക്ഷതയിലാണ് ഗാങ്‌ടോക്കിൽ ആർമി കമാൻഡർമാരുടെ സമ്മേളനം നടക്കുന്നത്. രാജ്‌നാഥ് സിംഗ് ഈ സമ്മേളനത്തിൽ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഡാർജിലിംഗിലെ സുക്‌നയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

ചൈനീസ് അതിർത്തിയോട് ചേർന്ന് ആദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനം നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ രാഷ്‌ട്രീയ-നയതന്ത്ര ഇടപെടലുകൾ വഴി പോസിറ്റീവായ പ്രതികരണം ചൈനയിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും, അത് പദ്ധതി നടപ്പാക്കുന്ന കമാൻഡർമാരെ ആശ്രയിച്ച് ഇരിക്കുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറയുന്നു. സിക്കിലും അരുണാചലിലും സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Chinarajnath singhLACIndia
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies