എല്ലാത്തിലും ഉപരിയാണ് രാഷ്ട്രത്തിന്റെ ഏകതയും സദ്ഭാവവും; ഹിന്ദു സമൂഹത്തിന്റെ പവിത്ര ശക്തിസാധനയാണ് രാഷ്ട്രീയ സ്വയം സേവക സംഘം; സർസംഘചാലക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാത്തിലും ഉപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും; ഹിന്ദു സമൂഹത്തിന്റെ പവിത്ര ശക്തിസാധനയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം; സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: എല്ലാത്തിലും ഉപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ബൗദ്ധിക്കിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.

സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാൻ സമൂഹം ശ്രമിക്കണം. രോജ്യം എല്ലാ മേഖലകളിലും സ്വയം പര്യാപ്തമാകുമ്പോൾ സ്വദേശി ആചരണം എളുപ്പമുളളതാകും. സ്വതന്ത്ര രാജ്യമെന്ന നിലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുന്ന നയം ഉൾക്കൊളളണം. സമൂഹത്തെ സംസ്‌കാര സമ്പന്നമാക്കാനുളളതാണ് സോഷ്യൽ മീഡിയ എന്ന് അത് ഉപയോഗിക്കുന്നവർ മനസിലാക്കണം. പ്രാഥമികതലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തുളള അധ്യാപകരും വിദ്യാർത്ഥികൾക്ക് മുൻപിൽ സാംസ്‌കാരിക മൂല്യങ്ങളുടെ ഉദാഹരണങ്ങളാകണം. അതിനായി അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ പുതിയ സംവിധാനം ഉണ്ടാകണമെന്നും സർസംഘചാലക് പറഞ്ഞു.

കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണെന്ന് സർസംഘചാലക് ചൂണ്ടിക്കാട്ടി. ‘മാതൃവത് പരദാരേഷു’ എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത് ബലാത്സംഗം പോലുളള സംഭവങ്ങൾ ഉണ്ടാകുന്നത് മൂല്യങ്ങൾ നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ്. ദ്രൗപതിയുടെ വസ്ത്രത്തിൽ തൊട്ടപ്പോഴാണ് മഹാഭാരതം സംഭവിച്ചത്. സീതയെ അപഹരിച്ചപ്പോഴാണ് രാമായണം സംഭവിച്ചത്. അങ്ങനെയുളള നാട്ടിലാണ് കൊൽക്കത്തയിലേത് പോലുളള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അസഹിഷ്ണുതയും ദുർഭാവനയും മനുഷ്യവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമാണ്. എത്ര പ്രകോപനമുണ്ടായാലും ക്ഷോഭങ്ങൾ ഒഴിവാക്കി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്ര സ്ഥാനത്തെയോ മഹാപുരുഷരെയോ മനസാ വാചാ കർമ്മണാ അപമാനിക്കരുത്. മറ്റൊരാളിൽ നിന്ന് അങ്ങനെ സംഭവിച്ചാലും നമ്മൾ സ്വയം നിയന്ത്രിക്കണം. നാടിന്റെ നൻമയ്‌ക്കായും മുഴുവൻ സമൂഹത്തിന്റെയും പ്രയോജനത്തിനായും വിവിധ ജാതിയിലും വർഗത്തിലും പെട്ടവർ ഒരുമിച്ച് സ്വന്തം നാട്ടിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. ഓരോരുത്തരുടെയും ആഘോഷവേളകൾ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷമായി മാറണമെന്നും സർസംഘചാലക് പറഞ്ഞു.

യുവതലമുറയിൽ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തിന്റെ അകം പൊളളയാക്കുന്നു. അതുകൊണ്ടു തന്നെ നൻമയിലേക്ക് നയിക്കുന്ന മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വിശ്വമംഗള സാധനയിൽ സംഘം മൗനപൂജാരിയാണ്. നമ്മുടെ പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുളള ശക്തിയും വിജയവും നേടാൻ ഇതേ സാധന എല്ലാവരും ചെയ്യേണ്ടതുണ്ട്.

Tags: Bhagwan Birsa MundaRSSDr Mohan Bhagwatഡോ. മോഹൻ ഭാഗവത്ആർഎസ്എസ് സർസംഘചാലക്Pujaniya SarsanghchalakVijayadashami Utsav
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies