കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വിജ്ഞാപന പുറപ്പെടുവിച്ചു. എജിഎം/ഡിജിഎം, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) തസ്തികകളിലേക്കാണ് ഐആർസിടിസി നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ ആറാണ് അവസാന തീയതി.
രണ്ട് ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 55 വയസാണ് പ്രായപരിധി. എജിഎം/ഡിജിഎം തസ്തികയിൽ പ്രവേശിക്കുന്നവർക്ക് 15,600 മുതൽ 39,100 രൂപ വരെയും ഡെപ്യൂട്ടി ജനറൽ മാനേജര്‌ക്ക് 70,000 മുതൽ 2,00,000 രൂപ വരെയും ശമ്പളമായി ലഭിക്കും.
താത്പര്യമുള്ളവർ ഐആർസിടിസിയുടെ ഒദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ എപിഎആർ ഉൾപ്പെടെയുള്ള രേഖകൾ സഹിതം റെയിൽവേ ബോർഡിലേക്ക് അയക്കണം.
ഇവയുടെ സ്കാൻ ചെയ്ത പകർപ്പ് നവംബർ ആറിനകം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്കായി https://indianrailways.gov.in/railwayboard/uploads/irpersonel/Vacancy_Circular/2024/Vacancy%20Notice-%2029-2024.pdf സന്ദർശിക്കുക.