1000 പ്രത്യേക ട്രെയിനുകൾ , 60,000 പോലീസുകാർ , 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ; ലോകത്തിലെ ഏറ്റവും വലിയ സനാതനസംഗമമാകാൻ മഹാകുംഭമേള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000 പ്രത്യേക ട്രെയിനുകൾ , 60,000 പോലീസുകാർ , 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ; ലോകത്തിലെ ഏറ്റവും വലിയ സനാതനസംഗമമാകാൻ മഹാകുംഭമേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 11:51 am IST
FacebookTwitterWhatsAppTelegram

ലക്നൗ ; പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാൻ 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ ക്ഷണിച്ച് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് . 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. ദശലക്ഷക്കണക്കിന് ഭക്തർ എത്തുന്ന മേള അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സനാതന സമ്മേളനമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ഹൈക്കമ്മീഷണർമാരും മഹാകുംഭമേളയ്‌ക്ക് സാക്ഷിയാകും.

നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, കംബോഡിയ, ദക്ഷിണ കൊറിയ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ലാവോസ്, മലേഷ്യ, വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ് , യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, റഷ്യ, ഫ്രാൻസ്, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയാണ് മേളയിലേയ്‌ക്ക് ക്ഷണിച്ചിട്ടുള്ളത് .

മഹാകുംഭമേളയിലേക്ക് ആഗോള ശ്രദ്ധ ആകർഷിച്ചുകൊണ്ട് മതപരവും ആത്മീയവുമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം , ഇന്ത്യയും ലോകരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ ക്ഷണം ഉതകുമെന്നാണ് സൂചന . ഉത്തർപ്രദേശ് സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ, പ്രത്യേകിച്ച് മതപരമായ ടൂറിസത്തിന്റെ കേന്ദ്രമായി സ്ഥാപിക്കാൻ തീവ്രമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ മഹാകുംഭ മേള അവസരം ഒരുക്കും.

മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തർ, അന്താരാഷ്‌ട്ര പ്രമുഖർ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട് . ക്രമസമാധാനപാലനത്തിനായി 60,000 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ സേനകളിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.

സിസിടിവി നിരീക്ഷണം, ഡ്രോൺ നിരീക്ഷണം എന്നിവയുമുണ്ടാകും . ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ പ്രത്യേക ക്വിക്ക് റെസ്‌പോൺസ് ടീമുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിക്കും. ഇതിനുപുറമെ, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനയുടെ സഹായവും അഭ്യർത്ഥിക്കും.

മേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി 1,000 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ റെയിൽവേ പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ ജില്ലകളിൽ നിന്ന് പ്രയാഗ് രാജിലേക്ക് നൂറുകണക്കിന് അധിക ബസുകൾ സർവീസ് നടത്തും. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് താമസിക്കാൻ ടെൻ്റുകളുടെയും ഷെൽട്ടറുകളുടെയും രൂപത്തിൽ താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ട്.

 

Tags: KumbhamelaMaha Kumbh Mela 2025
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies