ആക്രമണത്തിന് സൈനികയൂണിറ്റുകൾ സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ; രാജ്യസുരക്ഷയെ വെല്ലുവിളിച്ചാൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ അന്ത്യമെന്ന് ദക്ഷിണ കൊറിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആക്രമണത്തിന് സൈനികയൂണിറ്റുകൾ സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ; രാജ്യസുരക്ഷയെ വെല്ലുവിളിച്ചാൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ അന്ത്യമെന്ന് ദക്ഷിണ കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:33 am IST
FacebookTwitterWhatsAppTelegram

സോൾ: ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ പതിച്ചുവെന്നും ആരോപിച്ചാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ ഡ്രോണുകൾ അതിർത്തി ലംഘിച്ച് രാജ്യത്തേക്കെത്തിയാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.

അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന ദക്ഷിണ കൊറിയയുടെ മുഴുവൻ സൈനിക യൂണിറ്റുകളേയും ആക്രമിക്കാൻ പൂർണതോതിൽ സജ്ജമായിരിക്കണണെന്ന് ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ദക്ഷിണ കൊറിയക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ തങ്ങളുടെ പ്രദേശത്ത് ഇനി കണ്ടെത്തുകയാണെങ്കിൽ അത് വലിയൊരു ദുരന്തത്തിൽ കലാശിക്കുമെന്നാണ് കിം യോ ജോങ് പറഞ്ഞത്.

അതേസമയം തങ്ങളുടെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്താനാണ് ശ്രമമെങ്കിൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും തിരിച്ച് പ്രതികരിച്ചു. ” നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഉത്തരകൊറിയ ഭീഷണിയായി മാറിയാൽ അത് ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകുകയാണ്. കിം യോ ജോങ്ങിന്റെ പരാമർശങ്ങൾ ഉത്തരകൊറിയയുടെ കപടമുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം അവർ ദക്ഷിണ കൊറിയക്കെതിരെ തുടർച്ചയായ പ്രകോപനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചവറുകൾ നിറച്ച ബലൂണുകൾ ഇവിടേക്ക് പറത്തിവിടുന്നത് പോലെയുള്ള തരംതാണ രീതികളാണ് അവർ ചെയ്യുന്നതെന്നും” പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ദക്ഷിണ കൊറിയയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയും കിം യോ ജോങ് മറുപടിയുമായി രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് അവർ വിമർശനം ഉന്നയിച്ചത്. ദക്ഷിണകൊറിയയുടേയും അമേരിക്കയുടേയും സംയുക്ത സൈനിക സംഘം മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ അതിവേഗം ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരകൊറിയയുടെ ഭീഷണികൾ ഒരു രീതിയിലും തങ്ങളെ ബാധിക്കില്ലെന്നും, അമേരിക്കയുമായുള്ള സഖ്യം രാജ്യത്തിന്റെ സൈനിക ശക്തിയെ ഇരട്ടിയാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് ഹാൻ സിയ പറയുന്നു. അതേസമയം ഡ്രോണുകൾ കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് ചവറുകൾ നിറച്ച ബലൂണുകൾ വീണ്ടും പറത്തിയതായി ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്.

Tags: KIM JONG UNPyongyangNorth Korea ArmySouth Korean drones
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies