തായ്‌വാനെ ചുറ്റി വളഞ്ഞ് സൈനികാഭ്യാസ പ്രകടനവുമായി ചൈന; വിഘടനവാദികൾക്കുള്ള താക്കീതെന്ന് മുന്നറിയിപ്പ്; മറുപടി നൽകുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെ ചുറ്റി വളഞ്ഞ് സൈനികാഭ്യാസ പ്രകടനവുമായി ചൈന; വിഘടനവാദികൾക്കുള്ള താക്കീതെന്ന് മുന്നറിയിപ്പ്; മറുപടി നൽകുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 11:23 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാന്റെ ദേശീയ ദിനത്തിൽ പ്രസിഡന്റ് ലായ് ചിങ് ടെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ തായ്‌വാന് ചുറ്റും സൈനികാഭ്യാസ പ്രകടനവുമായി ചൈന. വിഘടനവാദികൾക്കുള്ള താക്കീതാണെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. തായ്‌വാൻ ദേശീയ ദിനത്തിൽ ലായ് ചിങ് ടെ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ലായ് ചെങ് തായ്‌വാനിലെ ജനങ്ങളിലേക്ക് ആപത്ത് വിളിച്ചുവരുത്തുകയാണെന്നാണ് പ്രസംഗത്തിന് പിന്നാലെ ചൈന ആരോപിച്ചത്.

മേഖലയാകെ വിമാനങ്ങളും കപ്പലുകളും വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇത്തരത്തിൽ സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. തായ്‌വാന്റെ പരമാധികാരം സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് ചിങ് ടെ പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിത്. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് അങ്ങേയറ്റം പ്രകോപനപരമായ നീക്കമാണെന്ന് തായ്‌വാൻ അപലപിച്ചു. ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇവർ വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും ഐക്യവും നിലനിർത്തേണ്ടതും ശക്തിപ്പെടുത്തേണ്ടതും തങ്ങളുടെ കടമയാണെന്നാണ് അഭ്യാസ പ്രകടനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈന പറയുന്നത്. തായ്‌വാന്റെ ചുറ്റും നാല് ദിക്കുകളിലുമായി സൈനികാഭ്യാസപ്രകടനങ്ങൾ നടക്കുന്നുണ്ടെന്ന് ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു. കടൽ മാർഗമുള്ള പരിശോധന ശക്തമാക്കുമെന്നാണ് ചൈനീസ് കോസ്റ്റ് ഗാർഡ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശത്രുവിൽ നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ രാജ്യം പൂർണ തോതിൽ സജ്ജമാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

 

Tags: ChinataiwanFEATURED2Military DrillsSeparatist" Forces
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies