മുംബൈ: ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയായ ഉദ്ധവ് നിലവിൽ ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറേ) വിഭാഗം അദ്ധ്യക്ഷനാണ്. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
നേരത്തെ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഉദ്ധവ് താക്കറെ. ഹൃദയ ധമനികളിൽ തടസങ്ങളുണ്ടോയെന്ന് കണ്ടെത്താൻ വീണ്ടും പരിശോധന നടത്തുകയാണ് ഡോക്ടർമാർ.