ഇന്ത്യൻ കാപ്പിക്ക് ആരാധകരേറെ..കയറ്റുമതി കുതിക്കുന്നു; ആറ് മാസത്തിനിടെ 55 ശതമാനത്തിൻ്റെ വർ‌ദ്ധന; കയറ്റി അയച്ചത് 2.2 ലക്ഷം ടൺ കാപ്പി 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ കാപ്പിക്ക് ആരാധകരേറെ..കയറ്റുമതി കുതിക്കുന്നു; ആറ് മാസത്തിനിടെ 55 ശതമാനത്തിന്റെ വർ‌ദ്ധന; കയറ്റി അയച്ചത് 2.2 ലക്ഷം ടൺ കാപ്പി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:33 am IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തികവർ‌ഷം ആദ്യ ആറ് മാസത്തിൽ 7,771.88 കോടി രൂപയുടെ കയറ്റുമതിയാണ് ചെയ്തത്. 55 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി വരുമാനം 4,956 കോടി രൂപയായിരുന്നു.

ഈ വർഷം ഇതുവരെ 2.2 ലക്ഷം ടൺ കാപ്പി കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇക്കാലയളവിൽ 1.91 ടണ്ണായിരുന്നു. 15 ശതമാനത്തിന്റെയാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഉപഭോ​ഗം കുറവായതിനാൽ തന്നെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 80 ശതമാനവും കയറ്റുമതിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3.6 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ കാപ്പി ഉത്പാദനം.

ഇറ്റലിയിലേക്കാണ് പ്രധാനമായും കയറ്റുമതി. ജർമനി, റഷ്യ, യുഎഇ, ബെൽജീയം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കാപ്പി കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളാണ്. കയറ്റുമതിയുടെ 45 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്. കർണാടകയാണ് കാപ്പി ഉത്പാദനത്തിൽ മുന്നിൽ. 70 ശതമാനവും കർണാടകയുടെ സംഭാവനയാണ്. രണ്ടാം സ്ഥാനത്ത് കേരളമാണ്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ 20 ശതമാനം വരുമിത്. വയനാട്ടിലാണ് കേളത്തിൽ‌ കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്.‌ മൂന്നാം സ്ഥാനത്ത് തമിഴ്നാടാണ്.

വിദേശ വിപണിയിലെ കാപ്പി പ്രിയം ആഭ്യന്തര വിപണിയിലും വൻ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. റോബസ്റ്റ് കാപ്പിക്കുരുവിന് 235 രൂപ വരെയും പരിപ്പിന് 400 രൂപ വരെയും വില ലഭിക്കുന്നുണ്ട്. ആറ് മാസത്തിനിടെ കാപ്പിക്കുരുവിന് 53 രൂപ വരെയും പരിപ്പിന് 65 രൂപ വരെയും വില ഉയർന്നിരുന്നു. കേരളത്തിൽ പ്രധാനമായും റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.

Tags: exportIndian Coffee
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies