ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; സ്ഥിരീകരിച്ച് രോഹിത് ശർമ്മ; ലക്ഷ്യമിടുന്നത് ഷമിയുടെ പൂർണ ആരോഗ്യത്തോടുളള തിരിച്ചുവരവെന്നും ക്യാപ്റ്റൻ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; സ്ഥിരീകരിച്ച് രോഹിത് ശർമ്മ; ലക്ഷ്യമിടുന്നത് ഷമിയുടെ പൂർണ ആരോഗ്യത്തോടുളള തിരിച്ചുവരവെന്നും ക്യാപ്റ്റൻ

Janam Web Desk by Janam Web Desk
Oct 15, 2024, 11:12 pm IST
FacebookTwitterWhatsAppTelegram

ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്‌ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

കരിയറിലുടനീളം വേട്ടയാടിയ കാൽമുട്ടിലെ പരിക്കിന് താരം ഇപ്പോഴും ചികിത്സയിലാണ്. പരിക്ക് ഭേദമായാലും ഷമിയെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് രോഹിത് ശർമ്മ ചൂണ്ടിക്കാട്ടി. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഡോക്ടർമാരുടെയും ഫിസിയോകളുടെയും നിരീക്ഷണത്തിലാണ് ഷമി.

ഫിസിയോസും ട്രെയിനർമാരും ഡോക്ടർമാരും ഷമിക്ക് മുൻപിൽ കൃത്യമായ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 100 ശതമാനം ശാരീരിക ക്ഷമത വീണ്ടെടുത്ത ഷമിയെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റൻ പറഞ്ഞു. 2023 ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഷമി മത്സരത്തിന് ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഷമിയെ ഈ അവസ്ഥയിൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്താനാകില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

ദേശീയ ടീമിലേക്ക് മടങ്ങിയെത്തും മുൻപ് ഷമി പൂർണമായി ആരോഗ്യക്ഷമത വീണ്ടെടുക്കണമെന്നാണ് മാനേജ്‌മെന്റിന്റെ താൽപര്യമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഷമി 100 ശതമാനവും ആരോഗ്യം വീണ്ടെടുക്കണം. പകുതി ആരോഗ്യം വീണ്ടെടുത്ത ഷമിയെ ടീമിൽ ഉൾപ്പെടുത്തുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ബംഗലൂരുവിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ശർമ്മ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏറെക്കാലം മത്സരങ്ങൾ കളിക്കാതിരുന്ന ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പെട്ടന്ന് അതിൽ നിന്ന് പുറത്തുവന്ന് മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് പ്രായോഗികമല്ലെന്നും രോഹിത് ശർമ്മ ചൂണ്ടിക്കാട്ടി. നാഷണൽ ക്രിക്കറ്റ് അക്കാദമി ഷമിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആഭ്യന്തര മത്സരങ്ങളിലൂടെ ഷമി ആരോഗ്യക്ഷമത തെളിയിക്കേണ്ടി വരുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

നവംബർ 22 മുതലാണ് ബോർഡർ ഗവാസ്‌കർ ട്രോഫി നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിൽ ഉളളത്. ഡിസംബർ അവസാനത്തോടെയാണ് പൂർത്തിയാകുക.

Tags: Mohammed Shaminational cricket academyനാഷണൽ ക്രിക്കറ്റ് അക്കാദമിപേസർ മുഹമ്മദ് ഷമിരോഹിത് ശർമ്മShami Fitnessbccicricketrohit sharma
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies