തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 07:13 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ മാത്രമായിരിക്കും ഈ ജില്ലകളിൽ ഇന്ന് പ്രവർത്തിക്കുകയെന്ന് സർക്കാർ അറിയിച്ചു. ചെന്നൈയിലും ആന്ധ്രയുടെ തെക്കൻ തീരത്ത് പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിലിന്റെ തെക്ക് പടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്‌ക്ക് വഴിവെച്ചത്. നാളെ രാവിലെയോടെ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലിന്റെ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ദുർബ്ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ മുതൽ ചെന്നൈയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്.

ട്രെയിൻ ഗതാഗതവും ബസ് സർവ്വീസും വിമാനസർവ്വീസുകളും തടസപ്പെട്ടു. ട്രാക്കുകളിലെ വെളളക്കെട്ടിനെ തുടർന്ന് എക്‌സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാസർപാടി, ബേസിൻ ബ്രിഡ്ജ് സെക്ഷനുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിലെ ട്രാക്കുകളിലാണ് വലിയ തോതിൽ വെളളക്കെട്ട് രൂപപ്പെട്ടത്.

ചെന്നൈയിൽ നിന്നും മംഗലൂരു, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുളള ട്രെയിനുകൾ പെരമ്പൂർ, മദ്രാസ് ബീച്ച്, അവാഡി സ്റ്റേഷനുകളിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. യാത്രക്കാരെയും ഇത് വലച്ചു. ചെന്നൈ സെൻട്രലിലേക്ക് വന്ന ട്രെയിനുകൾ ചിലത് അവാഡിയിലും മറ്റും യാത്രക്കാരെ ഇറക്കി വഴി തിരിച്ചുവിടുകയും ചെയ്തു. വടപളനി മേഖലയിലുൾപ്പെടെ റോഡിലെ വെളളക്കെട്ട് മൂലം ബസ് ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നു.

ഗതാഗതം തടസപ്പെടുന്ന രീതിയിൽ റോഡുകളിൽ ഇന്നലെ വൈകിട്ടോടെ വലിയ വെളളക്കെട്ടായിരുന്നു രൂപപ്പെട്ടത്. റോഡിന്റെ വശങ്ങളിലേക്ക് ചേർന്നുളള വീടുകളിലേക്കും വെളളം ഇറങ്ങുന്ന സ്ഥിതിയായിരുന്നു.

Tags: heavy rainchennai rainchennai floodമഴ ചെന്നൈപുതുച്ചേരിമഴ അവധി
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies