ഒത്തില്ല!; ജമ്മു കശ്മീരിൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കോൺഗ്രസ്; മുഖ്യമന്ത്രിയായി ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒത്തില്ല!; ജമ്മു കശ്മീരിൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കോൺഗ്രസ്; മുഖ്യമന്ത്രിയായി ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുൻപ് തൽക്കാലം മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചത് രാഷ്‌ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി വേണമെന്നും കേന്ദ്രസർക്കാർ അത് അനുവദിക്കാത്തതുകൊണ്ടാണ് മന്ത്രിസഭയിൽ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചതെന്നുമാണ് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.

എന്നാൽ നാഷണൽ കോൺഫറൻസുമായി മന്ത്രിസ്ഥാനത്തെച്ചൊല്ലി ധാരണയാകാത്തതാണ് കോൺഗ്രസിന്റെ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 48 സീറ്റുകളും കോൺഗ്രസിന് ആറ് സീറ്റുകളുമാണുളളത്. കശ്മീരിന്റെ സംസ്ഥാന പദവിക്കായുളള പോരാട്ടം കോൺഗ്രസ് തുടരുമന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ താരീഖ് ഹമീദ് കാര പറഞ്ഞു.

ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ലഫ്. ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഞ്ച് മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഒമർ അബ്ദുള്ളയുടെ ശ്രീനഗറിലെ വീടിന് പൊലീസ് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും എന്നാൽ കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നത് വെല്ലുവിളി നിറഞ്ഞ ചുമതലയാണെന്നും ഒമർ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി പറഞ്ഞു. സർക്കാർ ജനങ്ങളുടേതാണെന്ന് അവരെ ബോധിപ്പിക്കണം. അവരുടെ ശബ്ദം സർക്കാർ കേൾക്കുമെന്ന് ബോധിപ്പിക്കണമെന്നും ഒമർ അബ്ദുളള പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, എഎപി നേതാവ് സഞ്ജയ് സിംഗ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ ഇൻഡി സഖ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.

Tags: Congressnational conferenceomar abdullahJKPCC ChiefTariq Hameed KarraJammu and Kashmir governmentJKNC
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies