രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും 'പുറത്താക്കൽ'; CPMനെ സോപ്പിട്ട് പതപ്പിച്ചത് അടുത്ത 'കുറ്റിച്ചൂലാകാൻ'? പ്രത്യയശാസ്ത്ര ക്ലാരിറ്റി കൂടുതലാകുമ്പോൾ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ‘പുറത്താക്കൽ’; CPMനെ സോപ്പിട്ട് പതപ്പിച്ചത് അടുത്ത ‘കുറ്റിച്ചൂലാകാൻ’? പ്രത്യയശാസ്ത്ര ക്ലാരിറ്റി കൂടുതലാകുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

കേരള രാഷ്‌ട്രീയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചയാകുന്ന പേരാണ് ഡോ. പി. സരിൻ. വി​ദ്യാഭ്യാസ സമ്പന്നൻ, സിവിൽ സർവീസിൽ നിന്ന് രാഷ്‌ട്രീയവഴി തേടിയ ചെറുപ്പക്കാരൻ, യുവത്വത്തിന്റെ ചടുലതയുമുള്ള കോൺ​ഗ്രസുകാരൻ.. ഒടുവിൽ പാർട്ടിയിൽ വലിയൊരു പൊട്ടിത്തെറിക്ക് തുടക്കമിട്ടപ്പോഴും പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയെന്ന് പുകഴ്‌ത്തിയ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ സർക്കാസമാണോ ഉദ്ദേശിച്ചതെന്ന കൺഫ്യൂഷനിലാണ് സാധാരണക്കാർ. കാരണം, സിപിഎമ്മിനെ നഖശിഖാന്തം വിമർശിച്ചിരുന്ന പി. സരിൻ, ഒരൊറ്റ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ മറുകണ്ടം ചാടിയെന്നത് വീരപരിവേഷത്തോടെ നോക്കിക്കാണുന്ന ഇടതുപക്ഷവും പരിഹാസ്യത്തോട വിലയിരുത്തുന്ന മറ്റൊരു വിഭാ​​ഗവുമാണ് ഇന്നുള്ളത്. തന്നെയൊന്ന് കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയിട്ട് വേണം ഇടതുപക്ഷത്തെ നെഞ്ചോട് ചേർക്കാൻ എന്ന ലൈനിലായിരുന്നു സരിന്റെ വാർത്താസമ്മേളനങ്ങളെല്ലാം. ബിജെപിയെ ആവർത്തിച്ച് കുറ്റപ്പെടുത്തുമ്പോഴും കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്‌ത്താൻ സരിൻ മറന്നില്ല. സ്വന്തം പാർട്ടിയിലെ പുഴുക്കുത്തുകളെ വിളിച്ചുപറയുന്നതിനൊപ്പം 1ഃ1 എന്ന അനുപാതത്തിൽ ഇടതുപക്ഷത്തെ സോപ്പിടുന്ന പ്രസ്താവനകൾ സരിൻ നടത്തിയിരുന്നു.

സിപിഎം സ്ഥാനാർത്ഥിയായി ‘കുറ്റിച്ചൂലിനെ’ നിർത്തിയാൽ പോലും ആളുകൾ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന പഴഞ്ചൊല്ലിനെ ഇടതുപക്ഷത്തിന് വേണ്ടി ​ഗ്ലോറിഫൈ ചെയ്ത ആദ്യ കോൺ​ഗ്രസുകാരനായി സരിൻ മാറുന്ന കാഴ്ചയാണ് വാർത്താസമ്മേളനത്തിൽ കണ്ടത്. സംഘടനയുടെ കെട്ടുറപ്പ്, ഉൾപ്പാർട്ടി ജനാധിപത്യം, രാഷ്‌ട്രീയരീതികൾ തുടങ്ങി ഇടതുപക്ഷത്തിൽ സരിൻ കണ്ട ​ഗുണ​ഗണങ്ങൾ അനവധിയായിരുന്നു. സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും ആളുകൾ വിജയിപ്പിക്കുന്നത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മേന്മയാണെന്നും സരിൻ വാദിച്ചു. ഇന്നലെ വരെ കുറ്റപ്പെടുത്തിയിരുന്ന കാര്യങ്ങൾ, സവിശേഷതകളായി മാറിയത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസ് നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെയായിരുന്നുവെന്നത് ശ്രദ്ധേയം.

ഷാഫി പറമ്പിലിന്റെ പിൻഗാമിയെന്നോണം രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് കളത്തിലിറക്കിയതോടെയായിരുന്നു കോൺ​ഗ്രസിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യം സരിന്റെ തലച്ചോറിൽ രൂപപ്പെട്ടത്. അത്രയും നാൾ കോൺ​ഗ്രസ് പാർട്ടിയും കോൺ​ഗ്രസ് നേതാക്കളും ഇന്ത്യ കണ്ട ഏറ്റവും മികച്ചതായിരുന്നു. സ്വന്തം പാർട്ടിയെ നന്നാക്കുകയെന്ന സുദ്ദേശ്യത്തേക്കാളുപരി എംഎൽഎ സീറ്റ് നേടിയെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇടതുപക്ഷത്തേക്കുള്ള ചാട്ടത്തിലൂടെ സരിൻ തെളിയിച്ചുകഴിഞ്ഞു. കോൺഗ്രസിനെ കുറ്റപ്പെടുത്തുമ്പോഴും അതേ അളവിൽ ഇടതുപക്ഷത്തെ പുകഴ്‌ത്താൻ സരിൻ കാണിച്ച ആ മനസാണ് രാഷ്‌ട്രീയ കേരളം ഇന്ന് വിലയിരുത്തുന്നത്. കണ്ണൂരിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യയെ വിമർശിച്ചുകൊണ്ട് മലയാളിസമൂഹം ഒന്നടങ്കം രം​ഗത്തെത്തുന്ന ഈ സാഹചര്യത്തിൽ തന്നെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയരീതികളെ പുകഴ്‌ത്തിപ്പാടാൻ സരിൻ കാണിച്ച ‘ചങ്കൂറ്റ’ത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം ‘പ്രത്യയശാസ്ത്ര ക്ലാരിറ്റി’യെന്ന്..

Tags: CongressCPMLeftP SarinDr P Sarin
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies