11 മിനിറ്റ് നേരത്തേക്ക് മരിച്ചു! അബോർഷനായ കുഞ്ഞിനെ വളർന്ന നിലയിൽ സ്വർഗത്തിൽ കണ്ടു, നരകത്തിൽ ചീഞ്ഞ മാംസത്തിന്റെ ഗന്ധം; വിചിത്രവാദവുമായി സ്ത്രീ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

11 മിനിറ്റ് നേരത്തേക്ക് മരിച്ചു! അബോർഷനായ കുഞ്ഞിനെ വളർന്ന നിലയിൽ സ്വർഗത്തിൽ കണ്ടു, നരകത്തിൽ ചീഞ്ഞ മാംസത്തിന്റെ ഗന്ധം; വിചിത്രവാദവുമായി സ്ത്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 03:48 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

മരണാനന്തര ജീവിതത്തെക്കുറിച്ച് പല വാദങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലാത്തതിനാൽ വെറും വാദങ്ങൾ മാത്രമായാണ് കണക്കാക്കാറുള്ളത്. മരിച്ചുപോയ ആരും ജീവനോടെ വന്നിട്ടില്ലാത്തതിനാൽ മരണാനന്തര ജീവിതത്തെക്കുറിച്ച് ആർക്കും വലിയ പിടിയൊന്നുമില്ല. ഈ സാഹചര്യത്തിലാണ് ഒരു വയോധികയുടെ വാക്കുകൾ വൈറലാകുന്നത്. തീർത്തും അവിശ്വസനീയമായി തോന്നുന്ന ആ വാദമിങ്ങനെ..

68 വയസായ ഷാർലെറ്റ് ഡോക്ടർമാരുടെ പരിശോധനയിൽ മരിച്ചിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് ജീവനുണ്ടെന്ന് തെളിയുകയും ചെയ്തു. ഈ 11 മിനിറ്റിനുള്ളിൽ മരണാനന്തര ജീവിതം അനുഭവിച്ചുവെന്നണ് ഷാർലെറ്റിന്റെ വാ​ദം. സ്വർ​ഗവും നരകവും കണ്ടുവെന്നും ഷാർലെറ്റ് പറയുന്നു.

ഷാർലെറ്റ് ഹോംസ്

അവിശ്വസനീയമായ ഈ സംഭവം നടന്ന് 2019ലാണ്. രക്തസമ്മർദ്ദം വർദ്ധിച്ചതോടെയായിരുന്നു ഷാർലെറ്റിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്ന് തന്നെ ആരോ​ഗ്യനില വഷളായി. അവരുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് ഷാർലെറ്റിന്റെ ബോധം പോയി. ക്ലീനിക്കലി അവർ മരിച്ചതായി ഡോക്ടർമാർ വിലയിരുത്തി. ഈ സമയത്ത് താൻ സ്വർ​ഗത്തിലെത്തിയതെന്നാണ് ഷാർലെറ്റ് അവകാശപ്പെടുന്നത്. അവിടെ മാലാഖമാരെയും കുടുംബാം​ഗങ്ങളെയും കണ്ടു. ഒപ്പം നരകത്തിലെ ചില കാഴ്ചകൾ മിന്നിമറയുന്ന പോലെ കാണുകയും ചെയ്തുവെന്ന് വയോധിക വെളിപ്പെടുത്തി.

സ്വർ​ഗമെന്നത് ഭാവനയിൽ കാണാൻ കഴിയുന്നതിന്റെ ദശലക്ഷക്കണക്കിന് മടങ്ങ് അപ്പുറമാണെന്നാണ് ഷാർലെറ്റ് പറയുന്നത്. മരിച്ചുപോയ തന്റെ മാതാപിതാക്കളെയും സഹോദരിയേയും അവിടെ കാണാൻ കഴിഞ്ഞു. അവർ വളരെ ആരോ​ഗ്യമുള്ളവരും തിളക്കമുള്ളവരുമായി കാണപ്പെട്ടു. അവർക്ക് പ്രായമേ തോന്നുന്നില്ല. അഞ്ച് മാസം ​ഗർഭിണിയായിരിക്കെ നഷ്ടപ്പെട്ട മകനെയും അവിടെ കണ്ടു. അവനെ കൊച്ചുകുട്ടിയായാണ് കാണപ്പെട്ടത്. അതെങ്ങനെ സംഭവ്യമാകുമെന്ന് ദൈവത്തോട് ചോദിച്ചു. ​ഗർഭപാത്രത്തിലിരിക്കവെ മരിച്ചുപോയ കുഞ്ഞ് സ്വർ​ഗത്തിലിരുന്ന് വളർന്നുവെന്നാണ് ദൈവം നൽകിയ മറുപടി. – ഷാർലെറ്റ് പറയുന്നു.

നരകത്തിന്റെ ഒരറ്റം കാണാനും കഴിഞ്ഞു. അവിടെ വച്ച് താഴേക്ക് നോക്കിയപ്പോൾ ദുർ​ഗന്ധം അനുഭവപ്പെട്ടു. അഴുകിയ മാംസത്തിന്റെ ​ഗന്ധമാണ് അവിടെയുണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ ശരീരം പിന്നോട്ട് വലിയുന്നത് പോലെ തോന്നിയത്. അതോടെ തന്റെ യഥാർത്ഥ ശരീരത്തിലേക്ക് തിരിച്ചെത്തിയെന്നും വയോധിക പറഞ്ഞു.

രണ്ടാഴ്ചയ്‌ക്കുള്ളിൽ ആശുപത്രി വിട്ട അവർ പിന്നീടങ്ങോട്ട് മരണാനന്തര ജീവിതത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കാൻ ആരംഭിച്ചു. 68-ാം വയസിൽ നേരിട്ട അനുഭവം അവർ വിവിധ വേദികളിലെത്തി വെളിപ്പെടുത്തി. ഒടുവിൽ 2023 നവംബർ 28ന് 72-ാം വയസിൽ അവർ ‘ശരിക്കും’ മരിച്ചു.  അമേരിക്കയിലെ കാൻസാസിലുള്ള വിഷിറ്റയാണ് സ്വദേശം.

Tags: WomanHeavenHellAfterlife
Share
Tweet
SendShare

More News from this section

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies