'നിങ്ങളുമായി സംസാരിക്കണം; ലോറൻസ് ബിഷ്‌ണോയിയുടെ നമ്പർ ചോദിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങളുമായി സംസാരിക്കണം; ലോറൻസ് ബിഷ്‌ണോയിയുടെ നമ്പർ ചോദിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മരണത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയി. നടൻ സൽമാൻ ഖാനോടുള്ള ബിഷ്‌ണോയി സമുദായത്തിന്റെ പകയും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇതിനിടയിൽ സൽമാൻ ഖാന്റെ മുൻ കാമുകി സോമി അലി, ലോറൻസ് ബിഷ്‌ണോയിക്കായി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചുള്ള പോസ്റ്റാണ് സോമി പങ്കുവച്ചത്. ലോറൻസിന്റെ ചിത്രവും അവർ പങ്കുവച്ചു. ‘ ലോറൻസ് ഭായ് ( സഹോദരൻ) എന്നാണ് സോമി അഭിസംബോധന ചെയ്തത്. ലോറൻസിനോട് സംസാരിക്കാൻ താത്പര്യമുണ്ടെന്നും നമ്പർ നൽകണമെന്നും അവർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.

” ഇത് ലോറൻസ് ബിഷ്‌ണോയിക്കുള്ള സന്ദേശമാണ്. ലോറൻസ് സഹോദരാ.. നിങ്ങൾ ജയിലിലിരുന്നും വീഡിയോ കോളുകൾ ചെയ്യാറുണ്ടെന്ന് ഞാൻ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എനിക്കും നിങ്ങളോട് സംസാരിക്കണം. എപ്പോൾ നിങ്ങളുമായി സംസാരിക്കാൻ സാധിക്കും? രാജസ്ഥാൻ എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. എനിക്ക് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം. പക്ഷേ അതിന് മുമ്പായി നിങ്ങൾ എന്നെ വിളിക്കൂ.. ഇത് നിങ്ങൾക്കും പ്രയോജനപ്പെടും. എനിക്ക് നിങ്ങൾ നമ്പർ നൽകുകയാണെങ്കിൽ അതൊരു സഹായമായിരിക്കും.”- സോമി അലി കുറിച്ചു.

 

View this post on Instagram

 

A post shared by Somy Ali (@realsomyali)

ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സോമി പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. സൽമാൻ ഖാനോടുള്ള വിരോധമാണ് ബാബാ സിദ്ദിഖിനെ കൊലപ്പെടുത്താൻ കാരണമെന്ന് ലോറൻസ് ബിഷ്‌ണോയ് സംഘം അറിയിച്ചിരുന്നു.

ബിഷണോയ് സമുദായത്തിന്റെ പ്രിയപ്പെട്ട മൃഗമായ കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയതാണ് നടനോടുള്ള വൈരാഗ്യത്തിന് പിന്നിൽ. ഇതേത്തുടർന്ന് നടന് വീടിന് നേരെയും ബിഷ്‌ണോയ് സംഘം ആക്രമണം നടത്തിയിരുന്നു.

Tags: salman khanLowrence Bishnoi gangSomi Ali
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies