ഒക്ടോബർ 7 ഭീകരാക്രമണത്തിൻ്റെ 'ശിൽപി'; ഇസ്രായേൽ തടവിൽ കിടന്ന് കരുത്താർജിച്ച ഭീകരനേതാവ്- യഹിയ സിൻവർ; ഹമാസിൻ്റെ നേതൃനിര ശൂന്യമാകുമ്പോൾ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ‘ശിൽപി’; ഇസ്രായേൽ തടവിൽ കിടന്ന് കരുത്താർജിച്ച ഭീകരനേതാവ്- യഹിയ സിൻവർ; ഹമാസിന്റെ നേതൃനിര ശൂന്യമാകുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 09:24 am IST
FacebookTwitterWhatsAppTelegram

‘ഹമാസ് പോരാളി’കളെന്ന് സൈബറിടം കൊട്ടിഘോഷിക്കുന്ന ഭീകരരിൽ പലരും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. ഇസ്രായേൽ സൈന്യം എല്ലാവരെയും ചാരമാക്കുകയാണ്. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ വിജയം കാണുകയാണ്. ഏറ്റവുമൊടുവിലായി ഹമാസ് തലവൻ യഹിയ സിൻവറിനെയാണ് സൈന്യം വകവരുത്തിയത്.

ഇസ്രായേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ച് ഒരു വർഷത്തോളമാണ് സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. ഒക്ടോബർ 7 ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചതും പദ്ധതി ആസൂത്രണം ചെയ്തതും സിൻവറായിരുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്നലെ തെക്കൻ ​ഗാസയിൽ നടന്ന ഓപ്പറേഷനിലായിരുന്നു സിൻവറിന്റെ ജീവൻ പൊലിഞ്ഞത്. ഇസ്രായേൽ തടവിലായിരുന്ന കാലത്ത് ശേഖരിച്ച് ഡിഎൻഎ സാമ്പിൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവറാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചത്.

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും വിലങ്ങുതടിയായിരുന്നു യഹിയ. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടൻ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേൽ. ഹമാസിന്റെ ഉന്നത നേതൃനിരയിലെ ഭീകരരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന നിലയിലും യഹിയ സിൻവറിന്റെ വധം ചർച്ചാ വിഷയമാണ്.

തെക്കൻ ​ഗാസയിലെ ഖാൻ യൂനിസ് അഭയാർത്ഥി ക്യാമ്പിൽ 1962-ലാണ് യഹിയ സിൻവറുടെ ജനനം. 1948-ൽ‌ ഇസ്രായേൽ രൂപീകൃതമായപ്പോൾ അഷ്കെലോൺ ആയി തീർന്ന മജ്ദൽ അസ്കലമിൽ നിന്നുള്ളവരാണ് സിൻവറിന്റെ മാതാപിതാക്കൾ. അറബ് ലോകത്ത് ശ്രദ്ധേയമായ ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡിൽ സജീവമായിരുന്നു സിൻവർ. 80-കളുടെ തുടക്കത്തിലായിരുന്നു ഇത്. പിന്നീട് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരിക്കെ ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.

ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സേനയായ അൽ മജ്ദ് സ്ഥാപിച്ചത് യഹിയ സിൻവറിന്റെ നേതൃത്വത്തിലായിരുന്നു. ആന്തരിക സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ഇസ്രായേലി ഏജൻ്റുമാരെയും പാലസ്തീൻ സഹകാരികളെയും ക്രൂരമായി ഉന്മൂലനം ചെയ്യുന്നതിനും, ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും സുരക്ഷാ സേവന ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിനും ചുക്കാൻ പിടിക്കുന്നത് അൽ മജ്ദ് ആണ്. ഒക്ടോബർ 7 ഭീകരാക്രമണം നടത്തിയ അൽ-ഖസ്സാം ബ്രി​ഗേഡസ് എന്ന സൈനിക വിഭാ​ഗം രൂപീകരിച്ചതും യഹിയ ആയിരുന്നു.

1988-ൽ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയതിനും ഇസ്രായേലുമായി സഹകരിക്കുന്ന പാലസ്തീനികളെ കൊലപ്പെടുത്തിയതിനും സിൻവറിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. നീണ്ട 22 വർഷമാണ് സിൻവർ ഇസ്രായേൽ ജയിലിൽ കഴിഞ്ഞത്. തുടർന്ന് 2011-ൽ തടവുകരാരുടെ കൈമാറ്റത്തിലൂടെയാണ് മോചിതനാകുന്നത്. ‍

ജയിൽവാസത്തിനിടെ ഹീബ്രുവിൽ പരിജ്ഞാനം നേടി. ഇസ്രായേൽ നേതാക്കളുടെ മനസ് പഠിക്കാൻ ഹീബ്രു പഠനം സഹായിച്ചെന്ന് ഒരിക്കൽ സിൻവർ വെളിപ്പെടുത്തിയിരുന്നു. 2017-ൽ ​ഗാസയിൽ ഹമാസിന്റെ നേതാവായി, ഇസ്മായിൽ ഹനിയയുടെ പിൻ​ഗാമിയായി അവരോധിക്കപ്പെട്ടു. കഴിഞ്ഞ മാസം ഹനിയ കൊല്ലപ്പെട്ടതോടെ ആ സ്ഥാനം യഹിയയ്‌ക്ക് കൈവന്നു. 2022 ഡിസംബർ മുതലുള്ള ആസൂത്രണത്തിനൊടുവിലാണ് ഇസ്രായേലിൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 1200 പേരുടെ മരണത്തിനും 150-ലധികം പേരെ ബന്ദികളാക്കിയതിന് പിന്നിലെ കിരതനെയാണ് ഇസ്രായേൽ വകവരുത്തിയിരിക്കുന്നത്.

Tags: israelFEATURED2yahya sinwarHamas chiefWho was Yahya Sinwar
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies