മേക്ക് ഇൻ ഇന്ത്യയിൽ കെല്‍ട്രോണിന്റെ കുതിപ്പ്; പ്രതിരോധ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി; സ്വയം പര്യാപ്‌തതതയിലേക്ക് മറ്റൊരു ചുവട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേക്ക് ഇൻ ഇന്ത്യയിൽ കെല്‍ട്രോണിന്റെ കുതിപ്പ്; പ്രതിരോധ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി; സ്വയം പര്യാപ്‌തതതയിലേക്ക് മറ്റൊരു ചുവട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:12 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ കെൽട്രോൺ നിർമ്മിച്ച 7 പ്രധാന ഉപകരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന ഈ ഉപകരണങ്ങൾ എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി.ശേഷഗിരിക്കാണ് കൈമാറിയത്.

കെല്‍ട്രോണ്‍ നിര്‍മിച്ച സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇലമെന്റ്സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ്മറൈന്‍ ടൂവ്ഡ് അറേ ആന്റ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് കൈമാറിയത്.

പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറിയില്‍ നിന്നു ഫ്‌ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് കെല്‍ട്രോണ്‍ സ്വീകരിച്ചു. ഭാരതത്തില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എന്‍പിഒഎല്‍ രൂപകല്‍പന നിര്‍വഹിച്ച ടോര്‍പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡര്‍ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ നിന്നും, മനുഷ്യസഹായം ഇല്ലാതെ സെന്‍സറുകളുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്ന ഉപകരണം നിര്‍മിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെക്‌സി മറൈനില്‍ നിന്നു ബോ ആന്‍ഡ് ഫഌങ്ക് അറേ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും കെല്‍ട്രോണ്‍ സ്വീകരിച്ചു.

കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്രപ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഭാരത് ഇലക്ട്രോണിക്സ് ലി., എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറ്റം നടത്തിയത്.

ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ ഡി ശേഷഗിരി, എന്‍എസ്ടിഎല്‍ ഡയറക്ടര്‍ ഡോ. എബ്രഹാം വര്‍ഗീസ്, ഭാരത് ഇലക്ട്രോണിക്‌സ് നേവല്‍ സിസ്റ്റംസ് ഹെഡ് കെ. കുമാര്‍, ഭാരത് ഡൈനാമിക്‌സ് ജി. എം. സിംഹചലം, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണമൂര്‍ത്തി, എംഡി ശ്രീകുമാര്‍ നായര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ വിജയന്‍ പിള്ള, എക്‌സി. ഡയറക്ടര്‍ എസ്. ഹേമചന്ദ്രന്‍, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags: MAKE IN INDIAKeltron
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies