'തകർന്നു വീഴാറായ കെട്ടിടത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞ് ഹമാസ് നേതാവ്'; യഹിയ സിൻവറിന്റെ അവസാന നിമിഷങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘തകർന്നു വീഴാറായ കെട്ടിടത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞ് ഹമാസ് നേതാവ്’; യഹിയ സിൻവറിന്റെ അവസാന നിമിഷങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപായി ചിത്രീകരിച്ച ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ തകർന്നു വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ സിൻവർ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഒരു ഭാഗം പൂർണമായും തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടാണ് യഹിയ സിൻവറിനെ കാണാനാകുന്നത്.

ഇവിടെ ഒരു സോഫയിൽ യഹിയ സിൻവർ മുഖം പാതി മറിച്ച് ഇരിക്കുന്നതായി കാണാം. ചുറ്റും പൊടി നിറഞ്ഞ് തകർന്നു കിടക്കുന്നതിനിടയിലായിട്ടാണ് ഇയാൾ ഇരിക്കുന്നത്. ഡ്രോൺ വീടിനുള്ളിലേക്ക് പറന്നുകയറി, യഹിയ സിൻവറിന് മുന്നിലായി നിൽക്കുന്നു. അൽപ്പസമയം ഇതിലേക്ക് നോക്കി ഇരുന്നതിന് ശേഷം യഹിയ സിൻവർ ഒരു വടിയെടുത്തെറിയുകയും ചെയ്യുന്നതായി കാണാം.

Raw footage of Yahya Sinwar’s last moments: pic.twitter.com/GJGDlu7bie

— LTC Ariella Mazor (@LTC_Ariella) October 17, 2024

ഇന്നലെ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് യഹിയ സിൻവറിനെ വധിക്കുന്നത്. ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന നിഗമനം ഇസ്രായേൽ സൈന്യം പങ്കുവച്ചിരുന്നു. തുടർ പരിശോധനകൾ നടത്തി കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന ഇല്ലാതാക്കിയെന്നാണ് വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദി സിൻവർ ആയിരുന്നുവെന്നും, നീതിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ സൈന്യം ഇല്ലാതാക്കിയെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

” രാജ്യം കണ്ട ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഉണ്ടായത്. ഗാസയിൽ നിന്നെത്തിയ ഹമാസ് ഭീകരർ സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുകയും, വീടുകളിൽ അതിക്രമിച്ച് കയറി അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും, ആളുകളെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ 250ഓളം പേരെയാണ് അവർ ബന്ദികളാക്കിയത്. 101 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ഇസ്രായേലിന്റെ പോരാട്ടം ഹമാസിനോടാണ്. അതൊരിക്കലും ഗാസയിലെ ജനങ്ങളോടല്ല. ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഈ പോരാട്ടത്തിൽ ഇസ്രായേൽ ജനതയ്‌ക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരമർപ്പിക്കുകയാണെന്നും” ഹഗാരി പറഞ്ഞു.

Tags: israelFEATURED2Hamas chief Yahya SinwarDrone FootageLast Moments
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies