എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി പള്ളി കമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി പള്ളി കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി നെടുവായൂർ പള്ളി കമ്മിറ്റി. കരാർ പുനഃപരിശോധിക്കുന്നത് ബന്ധപ്പെട്ട കാര്യങ്ങൾ ഇടവകയിൽ പൊതുയോഗം കൂടി തീരുമാനിക്കുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.

പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. നാടിന്റെ വികസനത്തിന് വേണ്ടിയാണ് പള്ളി സ്ഥലം വിട്ടുനൽകിയതെന്നും എന്നാൽ, അത് സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയതിൽ അതീവ ദുഃഖമുണ്ടെന്നും പള്ളി വികാരി പോൾ എടത്തിനകത്ത് പ്രതികരിച്ചു.

“സദുദ്ദേശ്യത്തോടെ ചെയ്ത കാര്യമാണിത്. പ്രദേശത്ത് വികസനം വേണം എന്ന നിലയിൽ കൊടുത്തതാണ്. പക്ഷേ, ഇതൊരു മനുഷ്യന്റെ ജീവന്റെ വിലയായി മാറിയെന്നുള്ളത് പള്ളിയെ സംബന്ധിച്ചിടത്തോളം വലിയ ദുഃഖമായി മാറിയിരിക്കുകയാണ്’അദ്ദേഹം പറഞ്ഞു.

പെട്രോൾ പമ്പ് തുടങ്ങാനായി പള്ളിവക 40 സെന്റ് ഭൂമിയാണ് പരാതിക്കാരനായ പ്രശാന്തിന് പള്ളി കമ്മിറ്റി പാട്ടത്തിന് നൽകിയത്. പമ്പിന് എൻഒസി നൽകിയതിൽ എഡിഎം അനാവശ്യ കാലതാമസം ഉണ്ടാക്കിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാരുടെ നിർദേശ പ്രകാരം കളക്ടർ നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കും.

നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയെ സമീപിച്ചു.

Tags: Kannurpetrol pumbADM NAVEEN BABU
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies