ലോകത്ത് വിവിധതരം പഴങ്ങളുണ്ട്. അതിൽ എല്ലാം കഴിക്കാൻ കഴിയുന്നതല്ല. എന്നാൽ കഴിക്കാൻ പറ്റുന്ന പഴങ്ങൾ എല്ലാം എല്ലാവർക്കും ഇഷ്ടപെടണമെന്നുമില്ല. ചിലർക്ക് ഇഷ്ടപ്പെട്ട പഴം മറ്റു ചിലർക്ക് വെറുപ്പുളവാക്കുന്നതായിരിക്കും. അത്തരത്തിൽ ഒരു പഴമാണ് ദുരിയാൻ. 30 അംഗീകൃത ദുരിയോ സ്പീഷീസുകളുണ്ട്. അവയിൽ ഒമ്പതെങ്കിലും ഭക്ഷ്യയോഗ്യമായ പഴങ്ങൾ നൽകുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ലഭ്യമായ ഏക ഇനം ബോർണിയോ , സുമാത്ര എന്നിവിടങ്ങളിൽ നിന്നുള്ള Durio zibethinus ആണ്. തായ്‌ലൻഡിൽ 300-ലധികം പേരുള്ള ഇനങ്ങളും മലേഷ്യയിൽ 100-ലധികം ഇനങ്ങളുണ്ട്. മറ്റ് ഇനങ്ങളും അവയുടെ പ്രാദേശിക പ്രദേശങ്ങളിൽ വിൽക്കുന്നു.
ചില പ്രദേശങ്ങളിൽ “പഴങ്ങളുടെ രാജാവ്” എന്ന് പോലും ദുരിയാൻ അറിയപ്പെടാറുണ്ട്. പക്ഷേ മിക്കവർക്കും ഇതിനോട് വെറുപ്പാണ്. അതിന്റെ കാരണം എന്തെന്നല്ലേ? അതിന്റെ മണവും രുചിയും തന്നെ പലർക്കും പ്രശ്നം. മുള്ളുകൊണ്ട് പൊതിഞ്ഞ പുറംതൊലി. പഴത്തിന് 30 സെൻ്റീമീറ്റർ (12 ഇഞ്ച്) നീളവും 15 സെൻ്റീമീറ്റർ (6 ഇഞ്ച്) വ്യാസവും വരെ വളരാൻ കഴിയും. ഇതിന് സാധാരണയായി 1 മുതൽ 3 കിലോഗ്രാം വരെ (2 മുതൽ 7 പൗണ്ട് വരെ) ഭാരം വരും. ചക്കച്ചുളയുടേത് പോലെ കുരുവിൽ പൊതിഞ്ഞ് മാംസം. മഞ്ഞനിറമാണ് ഈ പഴത്തിന്.
ചില ആളുകൾ ദുരിയാനെ മനോഹരമായ മധുരമുള്ള സുഗന്ധമുള്ള പഴമായി കാണുന്നു. എന്നാൽ മറ്റുചിലർ സുഗന്ധം അമിതവും അരോചകവുമാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ദുർഗന്ധം കാരണം പലർക്കും ഇതിനോട് വെറുപ്പാണ്. സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഈ പഴം വിൽക്കുന്നുണ്ട്. വിലയിൽ ഒട്ടും കുറവില്ല. നല്ല വില നൽകി തന്നെ വേണം ഈ പഴം മേടിക്കാൻ. എന്നാൽ പഴം വിൽക്കുന്ന നഗരങ്ങളിൽ പോലും അവിടെനിന്ന് അത് കഴിക്കാൻ അനുവാദവും ഇല്ല. പഴത്തിന്റെ ഗന്ധം തന്നെ പ്രശ്നം.
നല്ല പഴുത്ത ദുരിയാന് ചീഞ്ഞളിഞ്ഞ സവാളയുടെ മണം തോന്നും. ചിലർ ഈ പഴത്തിന്റെ മണത്തെ മലിനജലം , പഴകിയ ഛർദ്ദി , ശസ്ത്രക്രിയാ സ്രവങ്ങൾ എന്നിവയുമായി വരെ താരതമ്യം ചെയ്യാറുണ്ട്. അര മൈൽ അകലെയുള്ള മൃഗങ്ങൾക്ക് ഈ രൂക്ഷമായ ദുർഗന്ധം കണ്ടെത്താനാകും. കാടുകളിൽ ഈ ഫലം മൃഗങ്ങളെ വശീകരിക്കും. അണ്ണാൻ , പന്നികൾ, കരടി , ഒറാങ്ങുട്ടാൻ , ആനകൾ എന്നിവ മാത്രമല്ല കടുവകൾ വരെ ഈ പഴം കഴിക്കും.















