'വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്', അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്’, അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 11:52 am IST
FacebookTwitterWhatsAppTelegram

വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും വാ​ക്പോരും പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് ദിവ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പായ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. പിന്നാലെ ഒളിസങ്കേതത്തിലിരുന്ന് പിപി ദിവ്യ തലശേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ‌ മുൻകൂർ ജാമ്യാപേക്ഷയും നൽകി.

വീട്ടിൽ രോ​ഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ജാമ്യപേക്ഷയിൽ പറയുന്നു. എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കളക്ടർ വിളിച്ചിട്ടാണ് പരിപാടിക്കെത്തിയതെന്നാണ് സിപിഎം നോതാവ് അപേക്ഷയിൽ പറയുന്നത്.

നവീൻ ബാബുവിനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കാനും സിപിഎം നേതാവ് മറന്നില്ല. ഫയലുകൾ വച്ചു താമസിപ്പിക്കുന്ന പരാതി നവീൻ ബാബുവിനെതിരെ നേരത്തെയും ഉയർന്നിരുന്നവെന്നും പ്രശാന്തന് പുറമേ ​ഗം​ഗാധരൻ എന്നൊരാളും എഡിഎമ്മിനെതിരെ തന്നോട് പാരതിപ്പെട്ടിരുന്നുവെന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഫയൽ നീക്കം വേ​ഗത്തിലാക്കണമെന്ന സദുദ്ദേശം മാത്രമായിരുന്നു തനിക്കെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പിന്നാലെ പിപി ദിവ്യയുടെ പോസ്റ്റിൽ കമൻ്റ് മഴയാണ്.

വിരമിച്ച ശേഷമുള്ള ശിഷ്ടകാലത്തെങ്കിലും അച്ഛനെ മുഴുസമയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മക്കളുടെ കണ്ണുനീരിന് ആര് സമാധാനം പറയുമെന്നും രണ്ട് കുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയിട്ടാണോ ജാമ്യം വേണമെന്ന് പറയുന്നത് എന്നൊക്കെയാണ് കമൻ്റായി വരുന്നത്. ജനങ്ങൾ രോഷവും വിഷമവും പ്രതിഷേധവും പോസ്റ്റിൽ രേഖപ്പെടുത്തുകയാണ്.

താൻ വിളിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘടകൻ താനല്ലെന്നുമാണ് കണ്ണൂർ കളക്ടറുടെ വിശദീകരണം. ആര് വിളിച്ചു, എന്തിന് വിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ചു, രണ്ട് ദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന പറഞ്ഞ സസ്പെൻസ് എന്ത്.. ഇതൊക്കെയുള്ള ഉത്തരം ഇനിയും പുറത്തുവരേണ്ടതുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ അടിമൂടി ദൂരുഹതയാണുള്ളത്.

എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച പരാതിക്കാരൻ രണ്ട് പേരിൽ രണ്ട് തരത്തിലാണ് ഒപ്പിട്ടിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: CPMADM NAVEEN BABUPP DivyaKannur adm
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies