കാനഡയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ട്രൂഡോ സർക്കാർ ശ്രമിക്കണം: കനേഡിയൻ പാർലമെന്റ് അംഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ട്രൂഡോ സർക്കാർ ശ്രമിക്കണം: കനേഡിയൻ പാർലമെന്റ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 08:17 am IST
Facebook
Twitter
WhatsAppTelegram

കാനഡ: ഖലിസ്ഥാൻ ഭീകരർ കാരണം കാനഡയിലെ ഹിന്ദു സമൂഹത്തിലെ ആളുകൾ തങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. ഖലിസ്ഥാൻ ഭീകരരുടെ ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എക്‌സിലൂടെയായിരുന്നു ചന്ദ്ര ആര്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

”സമീപകാലങ്ങളിൽ കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ അരങ്ങേറി. ഹിന്ദുക്കൾക്കെതിരായ ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു സമൂഹത്തിൽ നിന്നും ഇത്തരം ആശങ്കകൾ കേൾക്കാൻ ഇടയായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച, ഒരു കൂട്ടം ഖാലിസ്ഥാനി പ്രതിഷേധക്കാർ എനിക്കെതിരെയും പ്രകടനം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എഡ്മന്റണിലെ ഒരു ഹിന്ദു പരിപാടിയിൽ ഞാൻ പങ്കെടുത്തത്.”- ചന്ദ്ര ആര്യ കുറിച്ചു.

കാനഡക്കാരുടെ ജീവനും സ്വത്തിനും സർക്കാർ സുരക്ഷ ഒരുക്കണം. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള കാനഡയുടെ വിവാദ നീക്കത്തെ തുടർന്ന് ഇരുരാജ്യങ്ങളും നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കിയിരുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും കാനഡയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാവണം. ഖലിസ്ഥാനി വിഘടനവാദികൾ ഉയർത്തുന്ന ഭീഷണികൾ തിരിച്ചറിഞ്ഞ് ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തണമെന്നും ആര്യ ചന്ദ്ര പറഞ്ഞു. രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരും കാനഡയുടെ പുരോഗതിക്കായി നിരവധി സംഭവാനകൾ നൽകുന്നവരുമാണ് ഹിന്ദു സമുദായത്തിലുള്ളവർ. എന്നാൽ ഹിന്ദുക്കൾക്കെതിരായ നീക്കങ്ങളാണ് കാനഡയിൽ നടക്കുന്നതെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Canadian PM Justin TrudeauCanadian MP Chandra Arya
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies