ഇന്ത്യയിൽ മഹീന്ദ്ര ഥാർ റോക്‌സിന്റെ വില്പന അടുത്തിടെ ആരംഭിച്ചിരുന്നു. വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വളരെ ഉത്സാഹത്തോടെ ആളുകൾ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അവരുടെ ബ്രാൻഡ്-ന്യൂ Roxx എസ്‌യുവി അഭിമാനത്തോടെ പരിചയപ്പെടുത്തുകയാണ് ഓരോരുത്തരും. എസ്‌യുവികൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി, ആളുകൾ അവരുടെ ഡെലിവറികൾ ആഘോഷമാക്കാൻ പല വഴികളും തേടി. ഇപ്പോഴിതാ, ഒരു ദമ്പതികൾ തങ്ങളുടെ പുതിയ Thar Roxx ഏറ്റുവാങ്ങാൻ കമ്പനിയുടെ ഡീലർഷിപ്പിലേക്ക് പോകുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാക്കുകയാണ്. വാഹനം ഏറ്റുവാങ്ങാൻ ഒട്ടകപ്പുറത്താണ് ദമ്പതികൾ എത്തിയത്.
ദി എംപി04 റൈഡർ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യം വ്ലോഗർ സംസാരിക്കുന്നു. അതിനുശേഷം കുടുംബത്തോടൊപ്പം ഡീലർഷിപ്പിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഡെലിവറി അവിസ്മരണീയമാക്കാൻ താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഭോപ്പാലിന്റെ ആദ്യത്തെ മഹീന്ദ്ര ഥാർ റോക്‌സാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അതിനാൽ, ഇത് തന്റെ കുടുംബത്തിനും ഡീലർഷിപ്പിനും അവിസ്മരണീയമാക്കാൻ വ്ലോഗർ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി രണ്ട് ഒട്ടകങ്ങളെ വാടകയ്‌ക്കെടുത്ത്. അവയെ അണിയിച്ചൊരുക്കി അതിനു മുകളിൽ ഇരുന്നാണ് വ്ലോഗറും അദ്ദേഹത്തിന്റെ ഭാര്യയും മഹീന്ദ്ര ഥാർ റോക്‌സ് വാങ്ങാൻ ഷോറൂമിൽ എത്തിയത്.
ചുവന്ന ഷേഡിലുള്ള എസ്‌യുവിയാണ് വ്ലോഗർ സ്വന്തമാക്കിയത്. ഹിന്ദു ആചാരപ്രകാരം വാഹനം പൂജിച്ച ശേഷം എസ്‌യുവിയുടെ താക്കോൽ ഏറ്റുവാങ്ങി. പനോരമിക് സൺറൂഫ് ഇല്ലാത്ത ഥാറാണ് വ്ലോഗർ സ്വന്തമാക്കിയത്. ടോപ്പ് എൻഡ് വേരിയൻ്റല്ല എന്ന് വ്യക്തം. എന്നിരുന്നാലും, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയുമായാണ് ഇത് വരുന്നത്. നിലവിൽ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ റോക്‌സ്. ഈ എസ്‌യുവിക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്. അതിനാൽ തന്നെ മിക്കവാറും എല്ലാ നഗരങ്ങളിലും വാഹനം സ്വന്തമാക്കാൻ കുറഞ്ഞത് രണ്ടുമാസത്തിലധികം കാത്തിരിക്കണം. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.
ഡീസൽ പതിപ്പിന് 4×4 ഓപ്ഷനാണ് ലഭിക്കുന്നത്. 172 bhp കരുത്തും 370 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ mHawk ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലാണ് എസ്‌യുവി. Thar Roxx-ന്റെ പെട്രോൾ പതിപ്പിൽ 174 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ mStallion സീരീസ് ടർബോചാർജ്ഡ് എഞ്ചിനാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മഹീന്ദ്ര Thar Roxx-ന്റെ എക്സ് ഷോറൂം വില 12.99 ലക്ഷം രൂപയിൽ ആരംഭിച്ച് 22.49 ലക്ഷം രൂപ വരെയാണ്.