കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 04:08 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും കട്ടിലും ടിവിയുമൊക്കെയായി ഭാര്യയും കുട്ടികളുമായിട്ടാണ് യഹിയ സിൻവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നത്.

ഇസ്രായേൽ മേഖലയിൽ അതിക്രൂരമായ കൂട്ടക്കുരുതി അഴിച്ചുവിട്ട 2023 ഒക്ടോബർ ഏഴിന്റെ തലേന്നത്തെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. മുൻകൂട്ടി തയ്യാറെടുത്ത് നടത്തിയ ആക്രമണമാണ് ഹമാസ് നടത്തിയതെന്നതിന്റെ തെളിവു കൂടിയായി ഈ ദൃശ്യങ്ങൾ. തുരങ്കത്തിലൂടെ നടന്നു നീങ്ങുന്ന യഹിയയുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളാണ് ഇസ്രായേൽ പുറത്തുവിട്ടത്.

അതിനിടെ യഹിയയുടെ ഭാര്യയുടെ കൈയ്യിലിരുന്ന ബാഗിന്റെ വിലയെച്ചൊല്ലിയും എക്‌സിൽ ചർച്ചകൾ സജീവമായി. 32,000 ഡോളർ (27 ലക്ഷം) വിലയുള്ള ബ്രാൻഡഡ് ബിർക്കിൻ ബാഗാണിതെന്ന് എഡിഎഫ് വക്താവ് അവിചയ് അദ്രേ തുറന്നുകാട്ടി. ബാഗിന്റെ ഓൺലൈൻ വില വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടും ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചു.

ഗാസയിലെ ജനങ്ങൾക്ക് ഒരു ടെന്റ് അടിക്കാനോ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ പോലും പണമില്ലെന്നാണ് പറയുന്നത്. എന്നാൽ യഹിയയുടെയും ഭാര്യയുടെയും പണത്തോടുളള സ്‌നേഹം വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

1,200-ലധികം ഇസ്രായേൽ പൗരന്മാരാണ് ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതാണ് ഒരു വർഷത്തിലധികമായി തുടരുന്ന ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് തുടക്കമിട്ടതും. ആക്രമണത്തിന്റെ സൂത്രധാരനായ യഹിയയെ ഇക്കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വധിച്ചിരുന്നു.

ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസയിൽ നിന്നും ഹമാസ് നേതാക്കളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. സാധാരണ ജനങ്ങളെ മനുഷ്യകവചമാക്കി നിർത്തി അവരെ ബലികൊടുക്കുന്ന പോരാട്ടമാണ് ഹമാസ് നേതാക്കൾ നടത്തുന്നതെന്ന് ഇസ്രായേൽ സൈന്യം നേരത്തെ മുതൽ ആരോപിച്ചിരുന്നു. യഹിയയുടെ വീഡിയോയും ഇതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.

🎥DECLASSIFIED FOOTAGE:

Sinwar hours before the October 7 massacre: taking down his TV into his tunnel, hiding underneath his civilians, and preparing to watch his terrorists murder, kindap and rape. pic.twitter.com/wTAF9xAPLU

— LTC Nadav Shoshani (@LTC_Shoshani) October 19, 2024

Tags: israelwifegazaIDFHamas chief Yahya Sinwarhand bagluxury
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies