തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടത്തിണ്ണയിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ബിജുവിന്റെ തലയുടെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ടായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പെയിന്റിങ് തൊഴിലാളിയാണ് ബിജു. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.