കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 06:17 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല സ്വദേശി കിരണാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയായിരുന്നു അപകടം. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടെയാണ് കിരണ്‍ കായലില്‍ വീണത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ സ്‌കൂബ സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കിരണിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 11-ാം ദിവസവും തുടരുകയാണ്. നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണം മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു.

തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി. സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമെത്തി കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് മന്ത്രിമാര്‍ അറിയിച്ചു.

Tags: missingfishermenLakeafter falling
Share
Tweet
SendShare

More News from this section

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

Latest News

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies