വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീണു. ഒരു മരണം. 50 പേർക്ക് പരിക്കേറ്റതായും സൂചന. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. സ്റ്റിയറിംഗ് തകരാറിലായതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം തെറ്റിയതെന്നാണ് സൂചന. റോഡിന് സമീപത്തുണ്ടായിരുന്ന 10 അടിയോളം ആഴമുള്ള താഴ്ചയിലേക്കാണ് ബസ് വീണത്.
ഉച്ചയക്ക് ഒരു മണിയോടെയാണ് സ്വകാര്യ സ്കൂളിന്റെ ബസ് അപകടത്തിൽപ്പെടുന്നത്. പരിക്കേറ്റ കുട്ടികളിൽ ചിലരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഓടിക്കൂടിയവരാണ് ഗ്ലാസ് തകർത്ത് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് കുട്ടികളെ വീട്ടിൽ എത്തിക്കാൻ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത അപകടം. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
कोटा में ट्रेंचिंग ग्राउंड के पास स्कूल बस पलटी, एक बच्चे की मौत की सूचना, कई गंभीर घायल. pic.twitter.com/wdvMxiHOsa
— Sarvesh Sharma (@ssarveshsharma) October 21, 2024
“>
कोटा में ट्रेंचिंग ग्राउंड के पास स्कूल बस पलटी, एक बच्चे की मौत की सूचना, कई गंभीर घायल. pic.twitter.com/wdvMxiHOsa
— Sarvesh Sharma (@ssarveshsharma) October 21, 2024