മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഏറ്റവും വേണ്ടപ്പെട്ടവർക്ക് അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കേണ്ട സാഹചര്യം വന്നുചേരും, മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് മൂലം ഉദര പ്രശ്നങ്ങൾ ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ശത്രുക്കളുടെ മേൽ വിജയം, കേസുകളിൽ അനുകൂലമായ വിധി, സ്ത്രീകളുമായി അടുത്ത ഇടപഴകുവാനുള്ള അവസരം, ഭക്ഷണസുഖം എന്നിവ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രശ്നങ്ങൾ രൂക്ഷമാകുന്ന സമയമാണ്. കുടുംബപരമായി അസ്വസ്ഥതകൾ ഉടലെടുക്കും. അപമാനം, നേത്ര-ശിരോരോഗം വർദ്ധിക്കുവാൻ ഇടയാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി അപമാനം എന്നിവ ഉണ്ടാകുവാൻ ഇടയാകും. സ്ത്രീകൾ മൂലം അപമാനമേൽക്കേണ്ടി വരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം വന്നുചേരും. തൊഴിൽപരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറി വരുമാനമാർഗ്ഗം വന്നുചേരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
പിതാവിനോ പിതൃ ബന്ധുക്കൾക്കോ വിയോഗമോ രോഗാവസ്ഥയോ വന്നുചേരുവാനുള്ള സാഹചര്യം ഉണ്ടാകും. ശത്രുഭയം, വ്യവഹാര പരാജയം, ഭാഗ്യഹാനി എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാവാനും ഇടയുണ്ട്. ശത്രുഭയം, വ്യപഹാര പരാജയം, മനഃശാന്തികുറവ്, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
പുതിയ വാഹനം, ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബം വിട്ട് മാറി നില്ക്കേണ്ട അവസ്ഥ ഉണ്ടാകും. യാത്രയിൽ അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര അസുഖം വരുവാൻ സാധ്യത ഉണ്ട്. ബന്ധു ജനങ്ങളുമായി പ്രശ്നം ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction by Jayarani E.V















