ആഗോള ഭക്ഷ്യ ബ്രാൻഡായ മാക്ഡോണാൾഡിലെ (McDonalds) ബർഗറിൽ നിന്ന് വിഷബാധയേറ്റ് ഒരാൾ മരിച്ചു. ഹാംബർഗർ കഴിച്ച ആളാണ് മരിച്ചത്. 50 ഓളം ആളുകൾ ആശുപത്രിയിലാണെന്നും റിപ്പോർട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മനുഷ്യ വിസർജനത്തിൽ കാണുന്ന ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് മാക്ഡോണാൾഡിലെ ബർഗറിൽ കണ്ടെത്തിയത്.യുഎസ്എയിലെ കൊളറാഡോയിലും നെബ്രാസ്കയിലുമാണ് അണുബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ എല്ലാവരും മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ ബ്രാന്‍ഡായ ക്വാര്‍ട്ടര്‍ പൗണ്ടേഴ്സ് കഴിച്ചിരുന്നുവെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയിലാണ് വ്യപകമായ അണുബാധ കണ്ടെത്തിയത്. അരിഞ്ഞ് സൂക്ഷിച്ച ഉള്ളിയിൽ നിന്നോ ബീഫിൽ നിന്നോ ആകാം ഇ- കോളി മനുഷ്യ ശരീരത്തിൽ എത്തിയെതന്നാണ് നിഗമനം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഫാസ്റ്റ് ഫുഡ് ശൃംഖലയിലെ ഓഹരികൾ ആറ് ശതമാനത്തിലധികം ഇടിഞ്ഞു