വയനാടിനായി കോൺഗ്രസ് എന്ത് ചെയ്തു? പ്രിയങ്ക വയനാട്ടിലെത്തുന്നത് വോട്ടുബാങ്ക് നിലനിർത്താൻ: രാജീവ് ചന്ദ്രശേഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാടിനായി കോൺഗ്രസ് എന്ത് ചെയ്തു? പ്രിയങ്ക വയനാട്ടിലെത്തുന്നത് വോട്ടുബാങ്ക് നിലനിർത്താൻ: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 03:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പിനായി പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” വയനാട് എംപി സ്ഥാനം ഒഴിഞ്ഞ് റായ്ബറേലി തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ. വയനാട്ടുകാരെ വഞ്ചിച്ച അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുതന്നെ ഒരാൾ വീണ്ടും മത്സരിക്കാനെത്തുമ്പോൾ ഒരിക്കൽ കൂടി വിഡ്ഢികളാകാൻ വയനാട്ടിലെ സാധാരണക്കാർ നിന്നുകൊടുക്കുമെന്ന് തോന്നുന്നില്ല. വയനാടിനാവശ്യം ജനഹൃദയം മനസിലാക്കുന്ന നേതാവിനെയാണ്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് അതിനു സാധിക്കും. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വന്ന യുവനേതാവാണ് നവ്യ ഹരിദാസ്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഠിനാധ്വാനിയായ മികച്ച സ്ഥാനാർത്ഥിയെയാണ് എൻഡിഎ മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്ക രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കൗൺസിലറായി പ്രവർത്തിച്ച നേതാവാണ് നവ്യ ഹരിദാസ്. അവർക്ക് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ച് വയനാട്ടിലെത്തുന്ന പ്രിയങ്കയ്‌ക്ക് എങ്ങനെയാണ് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുകയെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.

രാഹുലിന്റെ 5 വർഷത്തെ ഭരണം വയനാട്ടിലെ ആളുകൾ കണ്ടതാണ്. വയനാട്ടുകാർക്കായി എന്താണ് കോൺഗ്രസ് ചെയ്തത് ? ജനങ്ങൾക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങൾ പറയണമെങ്കിൽ പോലും വിവർത്തനം ചെയ്യുന്ന ആളുകളുടെ സഹായം ആവശ്യമായിരിക്കും. പ്രിയങ്കയ്‌ക്ക് ഒരിക്കലും വയനാട്ടിലെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സാധിക്കില്ല. കാരണം അവർ കേരളത്തിൽ ജനിച്ച് വളർന്നതല്ല. എന്നാൽ നവ്യ, കേരളത്തിൽ ജനിച്ച് ജനങ്ങൾക്കായി സേവനം ആരംഭിച്ച വനിതയാണ്. വയനാട്ടിലെ പ്രശ്‌നങ്ങൾ ഏതൊരു സാധാരണക്കാരനെയും പോലെ നവ്യയ്‌ക്കും പെട്ടന്ന് മനസിലാക്കനും അതിന് പരിഹാരം തേടാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPSlams Congress
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies