ബിഷ്‌ണോയിയുമായി ശത്രുത അവസാനിപ്പിക്കാൻ സൽമാൻ ഖാൻ 5 കോടി നൽകണമെന്ന ഭീഷണി സന്ദേശം; പിന്നാലെ യുവാവ് ക്ഷമാപണവുമായി രംഗത്ത്; ഒടുവിൽ അറസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഷ്‌ണോയിയുമായി ശത്രുത അവസാനിപ്പിക്കാൻ സൽമാൻ ഖാൻ 5 കോടി നൽകണമെന്ന ഭീഷണി സന്ദേശം; പിന്നാലെ യുവാവ് ക്ഷമാപണവുമായി രംഗത്ത്; ഒടുവിൽ അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 09:02 am IST
FacebookTwitterWhatsAppTelegram

മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത യുവാവ് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഝാർ​ഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സൽമാൻ ഖാനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് മുംബൈയിലേക്ക് കൊണ്ടുവരും. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഝാർഖണ്ഡിൽ നിന്നാണ് സന്ദേശം എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജംഷഡ്പൂരിലെ ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്.

സൽമാനെതിരെ വധഭീഷണി മുഴക്കിയതിൽ മാപ്പ് പറഞ്ഞ് ഇയാൾ മറ്റൊരു സന്ദേശവും അയച്ചിരുന്നു. തനിക്കൊരു അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നുമാണ് രണ്ടാമത് വന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്. ആദ്യം അയച്ച അതേ മൊബൈൽ നമ്പറിൽ നിന്നായിരുന്നു ക്ഷമാപണ സന്ദേശവും എത്തിയത്.

കഴിഞ്ഞ 18-നാണ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ അഞ്ച് കോടി നൽകണമെന്നും ഇല്ലെങ്കിൽ നടന്റെ ​അവസ്ഥ അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയെക്കാൾ മോശമാകുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൂടാതെ സൽമാന്റെ ബാന്ദ്രയിലെ വസതിയ്‌ക്ക് ചുറ്റും സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.

Tags: mumbai policesalman khanJamshedpur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies