പൂനെ ടെസ്റ്റ്: കിവീസിന് ഭേദപ്പെട്ട തുടക്കം; അശ്വിന് 3 വിക്കറ്റ്, സ്പിന്നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൂനെ ടെസ്റ്റ്: കിവീസിന് ഭേദപ്പെട്ട തുടക്കം; അശ്വിന് 3 വിക്കറ്റ്, സ്പിന്നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 01:46 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് ഭേദപ്പെട്ട നിലയിൽ. ആദ്യ സെഷനിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ലഞ്ചിന് പിരിയുമ്പോൾ 31 ഓവറിൽ 92/2 എന്ന നിലയിലായിരുന്നു ന്യൂസിലാൻഡ്. അൻപത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിലാണ്. 146 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയെയാണ് ഒടുവിലായി അശ്വിൻ മടക്കിയത്. 83 പന്തിൽ 41 റൺസെടുത്ത രചിൻ രവീന്ദ്രയും 32 പന്തിൽ 12 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് പുറത്താകാതെ നിൽക്കുന്നത്. ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് മത്സരം.

നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ടീമിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. കെ എൽ രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ പുറത്തിരുത്തിയപ്പോൾ ശുഭ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ടീമിൽ ഇടം കണ്ടെത്തി. നായകൻ ടോം ലാഥമും ഡെവൺ കോൺവെയും ചേർന്ന് കിവീസിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.

സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ അശ്വിൻ എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ലാഥം എൽബിഡബ്ല്യു ആയി. ഋഷഭ് പന്തിന്റെ ക്യാച്ചിൽ വിൽ യംഗിനെയും പുറത്താക്കിയതോടെ അശ്വിൻ ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേസമയം കെയ്ൻ വില്യംസണിന്റെ അഭാവമാണ് ന്യൂസീലൻഡ് മധ്യനിരയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നത്.

Tags: India vs New Zealand2nd testwicketashwinSpin
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies