മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഭാര്യാ-ഭത്തൃ-സന്താനഹാനി, മനോദുഃഖം, ബന്ധുജനങ്ങളുമായി കലഹം, ജലഭയം, സംശയരോഗങ്ങൾ, ധനക്ലേശം, തൊഴിൽ പരാജയങ്ങൾ, മനോരോഗം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
എന്തുകാര്യങ്ങളിലും മനസ്സോടെ ഇറങ്ങിപ്പുറപ്പെടുക. ധൈര്യം, വാഹന ഭാഗ്യം, ആരോഗ്യവർദ്ധനവ്, സത്സുഹൃത്തുക്കൾ, അവരിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ വന്നുചേരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് രോഗാദിദുരിതം, ധനനഷ്ടം, കൃഷി പക്ഷി മൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് വിഭവനാശം എന്നിവ അനുഭവത്തിൽ വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സമൂഹത്തിലെ ശ്രേഷ്ഠരായ വ്യക്തികളിൽ നിന്നും അവാർഡുകളും സമ്മാനങ്ങളും ലഭിക്കുക, മനസന്തോഷം, രോഗശാന്തി, നല്ല പേര് കേൾക്കുവാനുള്ള യോഗം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
രോഗാദി ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ അകൽച്ചയോ ഉണ്ടാകും. അന്യസ്ത്രീ ബന്ധം ഉടലെടുക്കും
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ കുടുംബാംഗങ്ങൾ ഒരുമിച്ച് സന്ദർശിക്കുവാനുള്ള അവസരം ലഭിക്കും .
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കലാസാംസ്കാരിക രാഷ്‌ട്രീയ മേഖലകളിൽ വർക്ക് ചെയ്യുന്നവർക്ക് പ്രശസ്തിയും ധനസമ്പാദനവും വന്നുചേരും. തൊഴിൽരഹിതർക്ക് അർഹമായ തൊഴിലവസരങ്ങൾ നേടുവാൻ സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ആമാശയ രോഗങ്ങൾ അലട്ടുന്നവരും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരും വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. അലച്ചിൽ, അന്യ ജനങ്ങളെ കൊണ്ട് മോശം അനുഭവം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
പാമ്പിന്റെ ദംശനമേൽക്കുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. രോഗാദിദുരിതങ്ങൾ അലട്ടും. ശത്രു ദോഷം, മനശാന്തി കുറവ് എന്നിവ അനുഭവപ്പെടും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മനഃസുഖം, ഭക്ഷണ സുഖം, ധനനേട്ടം, എവിടെയും മാന്യത, കലാകാരൻ മാർക്ക് പ്രശസ്തി ലഭിക്കുക, ദാമ്പത്യ ഐക്യം, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ അനുഭവത്തിൽ വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ ലഭിക്കുന്ന സന്ദർഭമാണ്. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, കീർത്തി എന്നിവ ലഭിക്കും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മാനസിക ബുദ്ധിമുട്ടുകൾ, തൊഴിൽ ക്ലേശങ്ങൾ, രോഗാദി ദുരിതം, ഭാര്യാഭർത്തൃ-സന്താനങ്ങളുമായി കലഹം അഭിപ്രായവ്യത്യാസം, ധനനഷ്ടം , അപമാനം എന്നിവ ഉണ്ടാകും .
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction by Jayarani E.V















