ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് ഗ്യാങും തമ്മിലുള്ള വൈരത്തിൽ പുതിയ വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്ണോയിയുടെ കസിൻ. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ശ്രമിച്ചെന്നാണ് രമേഷ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ. ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിനാണ് പണം വാഗ്ദാനം ചെയ്തത്. എന്നാൽ സമുദായം ഇത് എതിർത്തു.
“സൽമാൻ ഒരിക്കൽ ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തു. ഇതിൽ അവർക്ക് ആവശ്യമുള്ള തുക എഴുതിയെടുക്കാനും പറഞ്ഞു. പക്ഷേ ഗ്യാങ് അത് നിരാകരിച്ചു. പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു”—-എൻഡിടിവിയുടെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സൽമാൻ ഖാന്റെ പിതാവ് സലീം ഖാന്റെ ആരോപണവും രമേഷ് നിഷേധിച്ചു. സാമ്പത്തിക ലാഭത്തിന് വേണ്ടിയെന്നായിരുന്നു സലീം ഖാന്റെ ആരോപണം.
“ആ സമയത്തുണ്ടായ വൈകാരിക സംഭവങ്ങളെക്കുറിച്ചും രമേഷ് പറഞ്ഞു. ഞങ്ങളുടെ രക്തം തിളച്ചുമറിയുകയായിരുന്നു. ആ സംഭവം ഞങ്ങളെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു. അത്രയും ദേഷ്യമുണ്ടായിട്ടും നിയമ വഴി തേടാനാണ് സമുദായം തീരുമാനിച്ചത്. എന്നാൽ അവിടെയെല്ലാം ഞങ്ങൾ അപമാനിതരായി”—- രമേഷ് ബിഷ്ണോയ് പറഞ്ഞു. കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന കേസിൽ സൽമാൻ ജാമ്യം നേടിയിരുന്നു.