'ഡോക്ടർ' മരുന്ന് നൽകി, ഷാനിബിന് 'രോഗശാന്തി'; സരിന്റെ ഉപദേശം ശിരസ്സാവഹിച്ച് ഷാനിബ്; ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറാതിരിക്കാൻ ഇലക്ഷനിൽ നിന്ന് പിന്മാറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡോക്ടർ’ മരുന്ന് നൽകി, ഷാനിബിന് ‘രോഗശാന്തി’; സരിന്റെ ഉപദേശം ശിരസ്സാവഹിച്ച് ഷാനിബ്; ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറാതിരിക്കാൻ ഇലക്ഷനിൽ നിന്ന് പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനം റദ്ദാക്കി യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ്. കോൺ​ഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് തുറന്ന പോരാട്ടത്തിനിറങ്ങിയ ഷാനിബ്, പാലക്കാട് മത്സരിക്കുമെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കോൺ​ഗ്രസ് പ്രവർത്തകൻ ഡോ. പി. സരിനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു ഷാനിബ്.

ഇടതിനായി സരിനും കോൺ​ഗ്രസിനായി രാഹുൽ മാങ്കൂട്ടത്തിലും ബിജെപിക്കായി സി. കൃഷ്ണകുമാറും മത്സരിക്കുന്ന പാലക്കാട് കോൺ​ഗ്രസ് വിമതനായി ഷാനിബ് കൂടി മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നും ഇത് ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്നും അതിനാൽ മത്സരത്തിൽ നിന്ന് പിന്മാറണമെന്നും സരിൻ അഭ്യർത്ഥിച്ചിരുന്നു. നിലവിൽ സിപിഎം പാളയത്തിൽ നിൽക്കുന്ന സരിന്റെ ഉപദേശം ഫലം കണ്ടു. സരിൻ ആവശ്യപ്പെട്ട കാര്യം അക്ഷരംപ്രതി അനുസരിച്ചിരിക്കുകയാണ് ഷാനിബ്. ഇലക്ഷനിൽ നിന്ന് പിന്മാറുന്നതിന് പുറമേ സരിന്റെ പ്രചാരണങ്ങൾക്കായി എല്ലാവിധ പിന്തുണയും നൽകുമെന്നും ഷാനിബ് വ്യക്തമാക്കി.

വി.ഡി സതീശനെയും ബിജെപിയേയുമാണ് താൻ എതിർക്കുന്നതെന്ന് ആവർത്തിച്ച് പറഞ്ഞ ഷാനിബ്, മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്ന് വ്യക്തമാക്കി. പി. സരിന് പിന്തുണ നൽകുമെന്നും അത് കോൺ​ഗ്രസിനെ നന്നാക്കാൻ വേണ്ടിയാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച ഷാനിബ്, തത്കാലം സിപിഎമ്മിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടും അറിയിച്ചു.

വിഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് കോൺ​ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും ഇവരെ പാഠം പഠിപ്പിക്കാൻ പാലക്കാട് മത്സരിക്കുമെന്നുമായിരുന്നു ഷാനിബിന്റെ ആദ്യ വാദം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം സരിനെ ചൊടിപ്പിച്ചതിന് സമാനമായി ഷാനിബിനെയും പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഷാനിബിന്റെ തീരുമാനം. എന്നാൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഷാനിബിനെ ഇടത് സ്ഥാനാർത്ഥി സരിൻ കാണുകയായിരുന്നു. ഷാനിബിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ സഹായിക്കുമെന്നും ഇത് പാലക്കാട്ടെ ബിജെപിയുടെ വിജയത്തിലേക്ക് വഴിവയ്‌ക്കുമെന്നുമുള്ള സരിന്റെ വാക്കുകളാണ് ഷാനിബിനെ പിന്നോട്ട് വലിച്ചത്.

Tags: PalakkadFEATURED2Dr P SarinBye ElectionAK ShanibCongressBJP
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies