അതിഭീകരനായെത്തിയ ‘ ദാന ‘ യ്ക്ക് മുന്നിൽ കുലുങ്ങാതെ ഒഡീഷ : ഒറ്റ ജീവന്‍ പോലും നഷ്ടപ്പെടാതെ കാത്തത് ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിഭീകരനായെത്തിയ ‘ ദാന ‘ യ്‌ക്ക് മുന്നിൽ കുലുങ്ങാതെ ഒഡീഷ : ഒറ്റ ജീവന്‍ പോലും നഷ്ടപ്പെടാതെ കാത്തത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 10:34 am IST
Facebook
Twitter
WhatsAppTelegram

മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്ന മുന്നറിയിപ്പോടെയാണ് ‘ദാന‘ ചുഴലിക്കാറ്റെത്തിയത് . പത്ത് ലക്ഷത്തോളം പേരെയാണ് തീരദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചത് . എന്നാൽ അതിഭീകരമായ ചുഴലിക്കാറ്റുകള്‍ നേരിടുന്നതില്‍ വീണ്ടും പ്രാഗല്‍ഭ്യം തെളിയിച്ചിരിക്കുകയാണ് ഒഡീഷ. കൃത്യമായ മുന്നൊരുക്കങ്ങളും സർക്കാർ നടത്തിയിരുന്നു.

മുൻപ് ചുഴക്കിക്കാറ്റുകൾ ഒഡീഷയിൽ വൻ നാശങ്ങൾ വിതച്ചിരുന്നു . 1999-ൽ 260കിലോമീറ്റർ പ്രതി മണിക്കൂർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിൽ ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ എർസാമ ബ്ലോക്കിലെ നിരവധി ഗ്രാമങ്ങൾ കടലെടുത്തുകൊണ്ടുപോയി.

അതിൽ നിന്ന് ഉൾക്കൊണ്ട പാഠമാണ് ഇന്ന് ഒഡീഷയെ മാറ്റി മറിച്ചത് .പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ വര്‍ഷവും ഒഡിഷ വര്‍ധിപ്പിച്ചുവരികയാണ്.ഇന്ന് ഒഡീഷ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ ഒരുക്കുന്നത് മുതൽ സ്വന്തം വീടുകളിൽ നിന്ന് മാറാത്തവർക്ക് ബോധവത്ക്കരണം നടത്തി അവരെ സുരക്ഷിതമായ ഇടങ്ങളിലേയ്‌ക്ക് മാറ്റുന്നതിൽ പോലും അറിയാം ഈ മാറ്റം .

വലിയ നാശ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കണക്ക് കൂട്ടലില്‍ ഒഡീഷ മാത്രം ഇത്തവണ 6 ലക്ഷം ആളുകളെ പ്രാഥമികമായി മാറ്റിപ്പാര്‍പ്പിച്ചു. പലരും സൈക്ലോണ്‍ ഷെല്‍ട്ടറുകളിലേക്ക് അഭയം തേടി. ഏകദേശം 7285 സൈക്ലോണ്‍ ഷെല്‍ട്ടറുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. ഇതില്‍ 800 ല്‍ അധികം മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടറുകളാണ്. ഇത്തരം സംവിധാനമൊരുങ്ങിയതോടെ ജനങ്ങളെ പെട്ടെന്ന് മാറ്റിപ്പാര്‍ക്കാന്‍ കഴിയുന്നുണ്ട്

സംസ്ഥാനത്തിന്റെ ദുരന്തമേഖലകളില്‍ നിരവധി ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വലിയ ദുരന്തമുണ്ടാവുന്നതിന് മുമ്പെ ഇത്തരം മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാവുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.മാത്രമല്ല ആളില്ലാത്ത വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധാരണയില്‍ക്കവിഞ്ഞ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം ഷെല്‍റ്ററുകളില്‍ സജ്ജം. മന്ത്രിമാരടക്കമുള്ളവര്‍ നേരിട്ട് ഷെല്‍റ്ററുകള്‍ പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തും. ഈയൊരു മുന്നൊരുക്കങ്ങൾ തന്നെയാണ് ഒഡീഷയെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്നത് .

Tags: Dana
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies