സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെയുള്ള (1200 തുലാം 11 മുതൽ തുലാം 17 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. വിഷാദരോഗത്തിന് അടിയന്തരമായി ചികിത്സ തേടും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായി തീരും. മാതാവിന് അസുഖം വർദ്ധിക്കും, വളരെ സൂക്ഷിക്കുക. വാരം മധ്യത്തോടെ ശത്രു നാശം, ധനലാഭം, ദാമ്പത്യ ഐക്യം ഭക്ഷണ സുഖം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്ന തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റം ഉണ്ടാവും. വാരം അവസാനം രോഗശാന്തി, മനസ്സുഖം, വിവാഹ യോഗം എന്നിവ ജീവിതത്തിൽ സംഭവിക്കും.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വളരെ സൂക്ഷിക്കേണ്ട കാലമാകുന്നു. കുടുംബത്തിൽ അഭിപ്രായവ്യത്യാസം രൂപപ്പെടും. മാതാവിനോ, പിതാവിനോ ബന്ധുക്കൾക്കോ രോഗ ദുരിതം വരും. യാത്രാക്ലേശം വർദ്ധിക്കുന്നതരത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടാവും. ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന കാലമാണ്. വൈകാരികമായ നിരവധി സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവും. കുടുംബപരമായി തീരുമാനങ്ങൾ കൈകൊള്ളുവാൻ നിർബന്ധിതനാകും. ദമ്പതികൾ തമ്മിൽ പരസ്പരധാരണയോടു കൂടി പിരിയുവാൻ തീരുമാനിക്കും. മേലധികാരിയുടെ അപ്രീതി ഉണ്ടാവുന്ന തരത്തിൽ തൊഴിൽ ഇടങ്ങളിൽ വിവാദ വിഷയം ഉണ്ടാകുവാൻ ഇടയുണ്ട്. വാരം അവസാനം ശത്രുഹാനി, രോഗശാന്തി, ഭക്ഷണ സുഖം, കീർത്തി, ധനലാഭം എന്നിവ ഉണ്ടാകും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കം ആത്മവിശ്വാസം തോന്നുന്ന ആഴ്ചആയിരിക്കും. ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ സന്തോഷം തോന്നും. ചിന്താശേഷി വർദ്ധിപ്പിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, സത്സുഹൃത്തുക്കൾ, ഇഷ്ട ഭക്ഷണയോഗം എന്നിവ ഉണ്ടാകും. എന്നാൽ വാരത്തിന്റെ മധ്യത്തോടെ ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയമാണ്. ഉദരപരമായോ ശ്വാസകോശ സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവുകയും ആശുപത്രിവാസത്തിനും ഇടനൽകും. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുകയും വീട് വിട്ട് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകും.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും മാതാപിതാക്കളുമായും അനാവശ്യമായ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും അത് കേസ് വഴക്കിൽ അവസാനിക്കാനും സാധ്യത ഉണ്ട്. കൃഷി പക്ഷി മൃഗാദികൾക്ക് നാശമുണ്ടാകാനും അത് വഴി വൻ ധന നഷ്ട്ടം ഉണ്ടാകുവാനും ഇടയുണ്ട്. നേത്ര-ശിരോ രോഗം വർദ്ധിക്കും. വാരമധ്യത്തോടെ അസാമാന്യമായ ധൈര്യവും പക്വതയും പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാവും. സ്വത്തുക്കൾ മാന്യമായ രീതിയിൽ വിൽക്കുവാനുള്ള അവസ്ഥ ഉണ്ടാവുകയും ധനലാഭം വന്നു ചേരുകയും ചെയ്യും. വാരം അവസാനം ഉറക്കക്കുറവ്, ദഹനക്കേട്, ഭക്ഷ്യ വിഷബാധ എന്നിവ ഉണ്ടാകും.

ജയറാണി ഈ വി

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V

Tags: SUBJayarani E.VWeekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies