മഅദ്‌നിയുടെ പ്രസംഗങ്ങൾ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നു; വസ്തുതയാണ് പുസ്തകത്തിൽ പറഞ്ഞിട്ടുളളതെന്ന് പി ജയരാജൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഅദ്‌നിയുടെ പ്രസംഗങ്ങൾ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നു; വസ്തുതയാണ് പുസ്തകത്തിൽ പറഞ്ഞിട്ടുളളതെന്ന് പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പിഡിപി നേതാവും കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മഅദ്‌നിയുടെ നിലപാടുകൾ യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നുവെന്നത് വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ‘കേരളം മുസ്ലീം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു പി ജയരാജൻ. മഅദ്‌നിക്കെതിരായ പരാമർശം പിഡിപി വിവാദമാക്കിയിരുന്നു. ഇതിനെതിരെ പുസ്തക പ്രകാശന വേദിയായിരുന്ന കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിന് പുറത്ത് പിഡിപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

2008 ൽ താൻ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലെ മഅദ്‌നിയെക്കുറിച്ചുളള ഭാഗം ഉദ്ധരിച്ചായിരുന്നു പി ജയരാജൻ ഈ നിലപാട് വസ്തുതയാണെന്ന് സ്ഥാപിച്ചത്. 1992 ജൂലൈയിലെ പൂന്തുറ കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് അവിടെ മഅദ്‌നി നടത്തിയ പ്രസംഗവും തുടർന്നുളള വിഷലിപ്തമായ പ്രവർത്തനങ്ങളും കലാപത്തിന് വളമേകിയെന്ന് പറഞ്ഞിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു.

മഅദ്‌നിയെ പുസ്തകത്തിലൂടെ ആക്ഷേപിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല. ഇടത് വിരുദ്ധ മാദ്ധ്യമങ്ങളാണ് ആ പ്രചാരണം നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കെതിരെ വിമർശനം ഉണ്ടായിട്ടുണ്ട്. വസ്തുതയാണ്. എന്നാൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് മഅദനിയുടെ നിലപാടുകളിൽ മാറ്റം വരുത്തിയെന്നും പുസത്കത്തിൽ പറയുന്നുണ്ട്. അതാണ് വസ്തുതയെന്നും ജയരാജൻ ആവർത്തിച്ചു.

ബംഗലൂരു സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ വലിയ നീതി നിഷേധമാണ് ഉണ്ടായതെന്നും മഅദ്‌നി ഒടുവിൽ കേരളത്തിലെത്തിയ കാര്യവും പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പി ജയരാജൻ വിശദീകരിച്ചു.

രണ്ട് ദിവസമായി പുസ്തകത്തിലെ ഉളളടക്കം സോഷ്യൽ മീഡയയിലും ചർച്ചയാണ്. ജയരാജൻ മഅദ്‌നിക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ സഹിതമാണ് ചർച്ച നടക്കുന്നത്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിൽമോചിതനായി എത്തിയ ശേഷം മഅദ്‌നിക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇടത് നേതാക്കൾ പങ്കെടുത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Tags: p jayarajanAbdul Nazer Mahdaniപി ജയരാജൻമഅദ്‌നിപിഡിപികോയമ്പത്തൂർ സ്‌ഫോടനക്കേസ്
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies