ഹൈക്കമ്മീഷണറെ ലക്ഷ്യമിട്ടെന്ന ആരോപണം പൂർണമായും നിരസിക്കുന്നു; നിലവിലെ പ്രശ്നങ്ങൾ കാനഡ‍യെ തിരിഞ്ഞു കൊത്തും, വിവേ​കം വരുമെന്ന് പ്രതീ​ക്ഷിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈക്കമ്മീഷണറെ ലക്ഷ്യമിട്ടെന്ന ആരോപണം പൂർണമായും നിരസിക്കുന്നു; നിലവിലെ പ്രശ്നങ്ങൾ കാനഡ‍യെ തിരിഞ്ഞു കൊത്തും, വിവേ​കം വരുമെന്ന് പ്രതീ​ക്ഷിക്കുന്നു

വീണ്ടും കാനഡയ്ക്കെതിരെ വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 06:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടെന്ന ആരോപണം നിരസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യം, അഖണ്ഡത, പരമാധികാരം എന്നിവ കണക്കിലെടുത്ത് ഇന്ത്യ സ്വീകരിച്ച നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറിയ ന്യൂനപക്ഷം ആളുകൾ കാനഡയിലുണ്ട്. അവർ സ്വയം ഒരു വലിയ രാഷ്‌ട്രീയ ശബ്ദമായി മാറിയിരിക്കുന്നതാണ് പ്രശ്നം. രാഷ്‌ട്രീയ ലോബികളെ രാഷ്‌ട്രീയം ഏൽപ്പിച്ചാൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് നിലവിൽ അരങ്ങേറുന്നത്. ഇത് ഇന്ത്യയെ മോശമായി ബാധിക്കില്ലെന്നും കാനഡയ്‌ക്ക് തന്നെയാണ് ഇത് ദോഷം ചെയ്യുകയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

കാനഡയിൽ സംഘടിത കുറ്റകൃത്യങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് ഇന്ത്യയാണെങ്കിലും അവയെ അവ​ഗണിക്കുകയാണ് ചെയ്തത്. അവസരം കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും ജയശങ്കർ ആരോപിച്ചു. ട്രൂഡോ സർക്കാർ കൂടുതൽ വിവേകത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയെ പ്രത്യേക താത്പര്യമുള്ള വ്യക്തിയെന്നാണ് കനേഡിയൻ സർക്കാർ മുദ്ര കുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു. ശക്തമായി അപലപിച്ച ഇന്ത്യ കാനഡയ്‌ക്ക് തക്ക മറുപടിയും നൽകി. ആറ് കനേഡിയൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കി.

Tags: canadaS JaishankarIndiaEAM Jaishankarcompletely rejectsCanadian government
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies