ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്ന നിരവധി സാധനങ്ങളാണ് അടുക്കളയിലുള്ളത്. എന്നാൽ അവയിൽ പലതിനെയും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം. അത്തരത്തിൽ അവഗണനയേറ്റു വാങ്ങുന്ന ഒന്നാണ് കരിഞ്ചീരകം. ശരീരഭാരം കുറയ്‌ക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനുമായി കഷ്ടപ്പെടുന്നവർക്ക് കൂട്ടുകൂടാവുന്ന ഒന്നാണ് കരിഞ്ചീരകം.
പല രോഗങ്ങളെ ചെറുക്കാനും ആരോഗ്യത്തോടെ ഇരിക്കാനും കരിഞ്ചീരകം സഹായിക്കും. ചായയാക്കി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കരിഞ്ചീരക ചായയുടെ ഗുണങ്ങളറിയാം..
വയറിലെ കൊഴുപ്പിനെ എരിച്ച് കളയാനും ഭാരം നിയന്ത്രിക്കാനും : ശരീരഭാരം നിയന്ത്രിക്കുന്നതിൽ പണ്ടുമുതൽക്കേ ഉപയോഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് രാത്രിയിൽ കഴിക്കുക. രാവിലെ വെറുംവയറ്റിൽ അഞ്ചോളം കരിഞ്ചീരകം ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക. ഒരു ടീസ്പൂൺ തേനും ഇതിനൊപ്പം കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ: പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. കട്ടൻ ചായയ്‌ക്കൊപ്പം കരിഞ്ചീരകം ചേർത്ത് രാത്രിയിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കരിഞ്ചീരകം ചേർത്തും കുടിക്കാവുന്നതാണ്.
തലവേദനയ്‌ക്ക് പരിഹാരം: കരിഞ്ചീരക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലവേദന മാറാൻ സഹായിക്കും.
മെച്ചപ്പെട്ട ദഹനത്തിന്: നാരുകളാൽ സമ്പന്നമാണ് കരിഞ്ചീരകം. അതുകൊണ്ട് തന്നെ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഗ്യാസ്, അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങളാൽ വലയുന്നവർക്ക് കരിഞ്ചീരകം ശീലമാക്കാവുന്നതാണ്.
ആസ്ത്മയ്‌ക്കും ജലദോഷത്തിനും: ആസ്ത്മ രോഗമുള്ളവർ കരിഞ്ചീരക ചായ ഗുണം ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ കരിഞ്ചീരക എണ്ണയും ചേർത്ത് ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് മുൻപ് കഴിക്കാം.
ജലദോഷവും ചുമയും അകറ്റാൻ കരിഞ്ചീരകം ചായ നല്ലതാണ്. ഇതിനൊപ്പം കറുത്ത ഉപ്പ് കൂടി ചേർക്കുക. ഈ കഷായം കഴിച്ചാൽ ജലദോഷത്തിനും ചുമയ്‌ക്കും പെട്ടെന്ന് ആശ്വാസം ലഭിക്കും.
മുടിയുടെ ആരോഗ്യത്തിന്: മുടികൊഴിച്ചിന് പരിഹാരം കരിഞ്ചീരക ചായയിലുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശപ്രകാരം മാത്രം ഇവ ശീലമാക്കുക.