വാങ്ങാനല്ല...വിൽക്കാൻ; പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ വൻ മുന്നേറ്റം; ഇന്ത്യയുടെ 'ടോപ് 3' ഉപഭോക്താക്കൾ ഇവരൊക്കെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാങ്ങാനല്ല…വിൽക്കാൻ; പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ വൻ മുന്നേറ്റം; ഇന്ത്യയുടെ ‘ടോപ് 3’ ഉപഭോക്താക്കൾ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും കയറ്റുമതിയിൽ ബഹുദൂരം മുന്നേറി ഇന്ത്യ. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് രാജ്യത്തെ സൈനിക ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ യുഎസും ഫ്രാൻസും അർമേനിയയുമാണ്.

രാജ്യത്തിനുള്ളിലെയും പുറത്തെയും ആവശ്യകതകൾ മുന്നിൽകണ്ട് പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിൽ പ്രതിരോധ മന്ത്രാലയം ഊന്നൽ നൽകുന്നുണ്ട്. ഇന്ത്യൻ കമ്പനികളിൽ നിർമ്മിച്ച വിമാനങ്ങൾ, ഹെലികോപ്റ്റർ എന്നിവയുടെ ഭാഗങ്ങളാണ് കൂടുതലായും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉൾപ്പെടുന്നത്. ആഗോള പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് തുടങ്ങിയ കമ്പനികളാണ് ഇവയുടെ പ്രധാന ആവശ്യക്കാർ.

ഫ്രാൻസിലേക്ക് അയക്കുന്നത് സോഫ്റ്റ് വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ്. അതേസമയം ATAGS പീരങ്കികൾ, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനം, ആയുധങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്വാതി റാഡറുകൾ മുതാലായവയാണ് അർമേനിയയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

2014 -15 കാലയളവുമുതൽ രാജ്യത്തെ ഉത്പാദന മൂല്യം ഗണ്യമായി വർധിച്ചുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 -15 കാലയളവിൽ ഇന്ത്യൻ കമ്പനികൾ 46,429 കോടിയുടെ ഉപകരണങ്ങളും ആയുധങ്ങളുമാണ് നിർമ്മിച്ചിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,27,265 കോടിയായി വർധിച്ചു. ഇതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം 21 ശതമാനമാണ്. LCA ഫൈറ്റർ ജെറ്റ്സ്, വിമാന വാഹിനികൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, ആയുധങ്ങളെ കണ്ടെത്തുന്ന റഡാറുകൾ, ആകാശ് മിസൈൽ സിസ്റ്റം എന്നിങ്ങനെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്തുതന്നെ ഉത്‌പാദിപ്പിക്കുന്നത്.

Tags: USfrancedefence ministryArmeniaDefence Exportdefence equipments
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies