ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനവും; 12,850 കോടി രൂപയുടെ ആരോഗ്യ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനവും; 12,850 കോടി രൂപയുടെ ആരോഗ്യ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 08:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനത്തോടുമനുബന്ധിച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലാണ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നത്.

ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ, 70 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയ്‌ക്ക് ഇന്ന് തുടക്കം കുറിക്കും. രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും. രാജ്യത്തുടനീളം ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് പദ്ധതി ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. പഞ്ചകർമ ആശുപത്രി, ഔഷധ നിർമാണത്തിനുള്ള കേന്ദ്രം, സ്പോർട്സ് മെഡിസിൻ യൂണിറ്റ്, സെൻട്രൽ ലൈബ്രറി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മധ്യപ്രദേശിൽ മന്ദ്‌സൗർ, നീമുച്ച്, സിയോനി എന്നിവിടങ്ങളിലായി മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഹിമാചൽ പ്രദേശിൽ ബിലാസ്പൂർ, പശ്ചിമ ബംഗാളിൽ കല്യാണി, ബീഹാറിലെ പാട്‌ന, ഉത്തർപ്രദേശിൽ ഗോരഖ്പൂർ, മധ്യപ്രദേശിൽ ഭോപ്പാൽ, അസമിലെ ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലായുള്ള എയിംസുകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലുള്ള സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ഒഡീഷയിലെ ബർഗഡിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റേയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലായി നഴ്‌സിങ് കോളേജുകൾ, ഇഎസ്‌ഐ ആശുപത്രികളുടെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. 55 ലക്ഷത്തോളം ഇഎസ്‌ഐ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതികൾക്കാണ് ഇതോടെ തുടക്കമാകുന്നത്. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

Tags: Healthprime minister narendra modipm modiDhanvantari Jayanti9th Ayurveda Day
Share
Tweet
SendShare

More News from this section

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies