പുനർജന്മത്തിന്റെ കഥ പറയുന്ന, സൽമാൻ ഖാനും ഷാരൂഖ് ഖാനും അഭിനയിച്ചു തകർത്ത ബോളിവുഡിലെ മെഗാഹിറ്റ് സിനിമ കരൺ അർജുൻ റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ രാകേഷ് റോഷൻ വാർത്ത സ്ഥിരീകരിച്ചു. 29 വർഷങ്ങൾക്ക് ശേഷമാണ് കരൺ അർജുൻ വീണ്ടും ബിഗ് സ്ക്രീനിൽ റിലീസ് ചെയ്യുന്നത്. 2025 ജനുവരിയിൽ ചിത്രം റിലീസ് ചെയ്ത് 30 വർഷം തികയുമായിരുന്നു.
“കരൺ അർജുൻ വരുന്നു ! 2024 നവംബർ 22 മുതൽ ലോകമെമ്പാടുമുള്ള സിനിമാ തീയറ്ററുകളിൽ പുനർജന്മത്തിന് സാക്ഷ്യം വഹിക്കൂ”എക്‌സിൽ ടീസർ പങ്കുവെച്ചുകൊണ്ട് രാകേഷ് റോഷൻ പറഞ്ഞു,
സൽമാൻ ഖാനും ഷാരൂഖ് ഖാനും കൂടാതെ രാഖി, കജോൾ, മമത കുൽക്കർണി, അമരീഷ് പുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1995-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു കരൺ അർജുൻ. പ്രതികാരം പൂർത്തിയാക്കാൻ പുനർജന്മം നേടുന്ന രണ്ട് സഹോദരന്മാരുടെ കഥ പറയുമാണ് ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.