ഡൽഹി-എൻസിആറിൽ മെത്താംഫെറ്റാമൈൻ നിർമാണലാബ്; പിന്നിൽ തിഹാർ ജയിൽ വാർഡനും വ്യവസായിയും മുംബൈക്കാരൻ രസതന്ത്രജ്ഞനും; 95 കിലോ മയക്കുമരുന്ന് പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി-എൻസിആറിൽ മെത്താംഫെറ്റാമൈൻ നിർമാണലാബ്; പിന്നിൽ തിഹാർ ജയിൽ വാർഡനും വ്യവസായിയും മുംബൈക്കാരൻ രസതന്ത്രജ്ഞനും; 95 കിലോ മയക്കുമരുന്ന് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 03:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിച്ചു വന്നിരുന്ന രഹസ്യ മെത്താംഫെറ്റാമൈൻ നിർമാണ ലാബ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ( എൻസിബി ) ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും ചേർന്ന് തകർത്തു. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുമായി ബന്ധമുണ്ടായിരുന്ന ഇവിടെ നിന്നും നൂറുകണക്കിന് കോടികൾ വിലമതിക്കുന്ന 95 കിലോ മയക്കുമരുന്ന് പിടികൂടി. പിന്നിൽ തിഹാർ ജയിൽ വാർഡനും വ്യവസായിയും മുംബൈ സ്വദേശിയായ രസതന്ത്രജ്ഞനും ആണെന്ന് അധികൃതർ പറഞ്ഞു.

അനധികൃത ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നു കരുതുന്ന തിഹാർ ജയിൽ വാർഡനൊപ്പം റെയ്ഡ് സമയത്ത് ഫാക്ടറിക്കുള്ളിൽ കണ്ടെത്തിയ ഡൽഹി ആസ്ഥാനമായുള്ള വ്യവസായി ഉൾപ്പെടെ നാല് പേരെ എൻ സി ബി അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈൻ നിർമ്മിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇവർ ഇറക്കുമതി ചെയ്യുകയും ലാബിൽ സംഭരിക്കുകയും ചെയ്തതായി എൻസിബി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയിലെ വിപണനത്തിനുമായി മെത്താംഫെറ്റാമൈൻ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുന്നതിനാണ് ലാബ് നിര്മ്മിച്ചത്. മെക്സിക്കൻ സിജെഎൻജി ഡ്രഗ് കാർട്ടലും ഇതിൽ പങ്കാളികളാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ഗൗതം ബുദ്ധ് നഗർ ജില്ലയിലെ കസാന ഇൻഡസ്ട്രിയൽ ഏരിയയിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്. ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള 95 കിലോ മെതാംഫെറ്റാമൈൻ എൻ സി ബി സംഘം കണ്ടെത്തി. അസെറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ്, മെത്തിലീൻ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എത്തനോൾ, ടോലുയിൻ, റെഡ് ഫോസ്ഫറസ്, എഥൈൽ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും ഉൽപ്പാദനത്തിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങളും കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.

മുമ്പ് എൻഡിപിഎസ് കേസിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ പാർപ്പിച്ചിരുന്ന
ഡൽഹി ആസ്ഥാനമായുള്ള ഒരു വ്യവസായിയെ റെയ്ഡ് സമയത്ത് ഫാക്ടറിക്കുള്ളിൽ കണ്ടെത്തി. കൂടാതെ തിഹാർ ജയിൽ വാർഡനും അനധികൃത ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി എൻസിബി പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള ഒരു രസതന്ത്രജ്ഞനാണ് മരുന്നിന്റെ നിർമ്മാണ ചുമതലയെന്നും മരുന്നിന്റെ ഗുണനിലവാരം മെക്സിക്കൻ കാർട്ടൽ അംഗം പരിശോധിച്ചിരുന്നതായും എൻസിബി അറിയിച്ചു.

ഈ വർഷം ഗുജറാത്തിലെ ഗാന്ധിനഗർ, അമ്രേലി, രാജസ്ഥാനിലെ ജോധ്പൂർ, സിരോഹി, മധ്യപ്രദേശിലെ ഭോപ്പാൽ എന്നിവിടങ്ങളിലെ ഇത്തരം രഹസ്യ ലാബുകൾ എൻസിബി തകർത്തതായി ഡിഡിജി (ഓപ്പറേഷൻസ്) ഗ്യാനേശ്വർ സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags: Narcotics Control Bureau
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies