വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പക്ഷേ കാണില്ല എന്ന് ഞാൻ ശപഥം എടുത്തു; ഹനീഫിക്ക മരിച്ചതിൽ ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്: സലീം കുമാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പക്ഷേ കാണില്ല എന്ന് ഞാൻ ശപഥം എടുത്തു; ഹനീഫിക്ക മരിച്ചതിൽ ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്: സലീം കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയുടെ തീരാനഷ്ടങ്ങളിൽ ഒന്നാണ് കൊച്ചിൻ ഹനീഫയുടെ മരണം. മലയാളികളുടെ പ്രിയങ്കരനായ നടൻ 2010-ലാണ് മരിക്കുന്നത്. തന്റെ സഹപ്രവർത്തകരുമായി അത്രയധികം ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ കൊച്ചിൻ ഹനീഫയുടെ മരണം മലയാള സിനിമയിലെ മിക്കവരെയും വേദനയിലാഴ്‌ത്തി. താരത്തിന്റെ ഏറ്റവും വലിയ സൗഹൃദങ്ങളിൽ ഒന്നായിരുന്നു നടൻ സലിംകുമാർ. എന്നാൽ തന്റെ ഉറ്റ സുഹൃത്തിന്റെ ഖബറടക്കത്തിൽ സലിംകുമാർ പങ്കെടുത്തിരുന്നില്ല. ആ സംഭവത്തെ പറ്റി ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സലിംകുമാർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സിനിമ പ്രേമികളെ കണ്ണീരിലാഴ്‌ത്തുന്നത്.

“ഇത് ഒരിടത്തും പറയരുത് എന്ന് ഞാൻ വിചാരിച്ചതാണ്. ഹനീഫിക്ക മരിച്ചപ്പോൾ ഞാൻ പോയില്ല. അതുകൊണ്ട് ഹനീഫിക്കയുടെ സിനിമ കാണുമ്പോൾ ഞാൻ ചിരിക്കും. ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ ഞാൻ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ ഇന്നസെന്റ് ചേട്ടൻ ഇല്ലല്ലോ എന്ന് തോന്നാറുണ്ട്. ഹനീഫ് ഇക്കയെ കാണില്ല എന്ന് ഞാൻ ശപഥം എടുത്തതാണ്. ഞാനും ഹനീഫിക്കയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. മൂന്നു പ്രാവശ്യം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷേ ഞാൻ പോയില്ല”.

“ടിവിയിൽ പോയിട്ട് ഞാൻ പറഞ്ഞു, ‘ഹനീഫിക്ക മരിച്ചതിൽ എനിക്ക് ദുഃഖമില്ല, നാളെ ഞാനും അവിടേക്ക് പോകേണ്ടതാണ്’ എന്ന്. ഉള്ള് നീറിയാണ് ഞാൻ അത് പറഞ്ഞത്. അത്രയ്‌ക്ക് സ്നേഹം ഉണ്ടായിരുന്ന മനുഷ്യനാണ്. സിനിമ ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ കഴിയില്ലായിരുന്നു. ഞാനുമായി അദ്ദേഹം അവസാനം അഭിനയിച്ചത് ലൗഡ് സ്പീക്കറിൽ ആയിരുന്നു. അപ്പോഴേക്കും ഹനീഫിക്കയ്‌ക്ക് ക്ഷീണമായി. ചട്ടമ്പി നാടിന്റെ സെറ്റിൽ വച്ച് മമ്മൂക്കയാണ് പറഞ്ഞത് ഹനീഫിക്ക ആശുപത്രിയിലാണ് എന്ന കാര്യം”- സലിംകുമാർ പറഞ്ഞു.

Tags: SUBSalim Kumar
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies